Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി ബോധവത്കരണ റാലി സംഘടിപ്പിച്ചു.

01 Dec 2025 16:59 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി (ബിഇഎം ഹയർ സെക്കണ്ടറി സ്കൂൾ പരപ്പനങ്ങാടി) ജൂനിയർ റെഡ് ക്രോസ് (JRC) യൂണിറ്റും

ഗൈഡ്സ് യൂണിറ്റും ചേർന്ന് ബോധവത്കരണ റാലി സംഘടിപ്പിച്ചു.

പരിപാടി പിടി എ പ്രസിഡന്റ് നൗഫൽ ഇല്ല്യയൻ ഉദ്ഘാടനം ചെയ്തു.

സ്കൂൾ ഹെഡ്മിസ്ട്രസ് ആൻസി ജോർജ് സന്ദേശം നൽകുകയും വിദ്യാർത്ഥികൾ സമൂഹബോധമുള്ള പ്രവർത്തനങ്ങളിൽ സജീവമാകണമെന്ന് വേളയിൽ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.


റാലിയിൽ വിദ്യാർത്ഥികൾ “HIV ബാധയുള്ളവർ നമ്മുടെ സമൂഹത്തിന്റെ ഭാഗമാണ്”, “ബോധവത്കരണം – പ്രതിരോധത്തിന്റെ ബലം”, “കരുണയും പരിചരണവും മനുഷ്യത്തിന്റെ കടമ” തുടങ്ങിയ സന്ദേശങ്ങൾ പ്ലക്കാർഡുകളിലൂടെയും മുദ്രാവാക്യങ്ങളിലൂടെയും പ്രചരിപ്പിച്ചു.

ഏകദേശം (അമ്പത്തോളം) വിദ്യാർത്ഥികളും, JRC, ഗൈഡ്ട്സ് കേഡറ്റുകളും, അധ്യാപകരും, സന്നദ്ധ പ്രവർത്തകരും പങ്കെടുത്തു.


പരിപാടിയുടെ വിജയകരമായ നടത്തിപ്പിന്

സ്റ്റാഫ് സെക്രട്ടറി ലിപ്സൺ എം., ബിആർസി യൂണിറ്റിലെ അധ്യാപകർ, JRC- Guides ടീം എന്നിവരുടെ കൂട്ടായ പ്രവർത്തനം നിർണായകമായി.

റാലി സന്ദേശങ്ങൾ വ്യാപിപ്പിച്ചുകൊണ്ടാണ് പരിപാടി സമാപിച്ചത്.


ലോക എയ്ഡ്സ് ദിനത്തിന്റെ പ്രാധാന്യവും HIV/AIDS ബാധിതരോടുള്ള കരുണയും സ്വീകരണവും സമൂഹത്തിൽ വളർത്തുക എന്നായിരുന്നു പരിപാടിയുടെ മുഖ്യലക്ഷ്യം.

Follow us on :

More in Related News