Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് പീഡനത്തിന് ഇരയായ 16 കാരി രണ്ട് മാസം ഗർഭിണി; പീഡനത്തിന് പിന്നിൽ പ്രായപൂർത്തിയാകാത്ത സഹപാഠി.

23 Nov 2025 16:37 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്ത് പീഡനത്തിന് ഇരയായ 16 കാരി 2 മാസം ഗർഭിണി. സംഭവത്തിന് പിന്നിൽ സമപ്രായക്കാരനായ സഹപാഠി. വൈക്കത്ത് ഉൾപ്രദേശത്തുള്ളവരാണ് ഇരുവരും. എറണാകുളം ജില്ലയിലുള്ള സ്കൂളിലാണ് ഇരുവരും പഠിക്കുന്നത്.

കഴിഞ്ഞ ഏപ്രിൽ, മെയ് ,ഓഗസ്റ്റ് മാസങ്ങളിൽ വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് പെൺകുട്ടിയുടെ വീട്ടിൽ എത്തിയ സമയത്തായിരുന്നു പീഡനം നടന്നത്. പിന്നീട് ഇടക്കിടെ പെൺകുട്ടിക്ക് ചർദി അനുഭവപ്പെട്ടതിനെ തുടർന്ന്

വൈക്കത്തുള്ള ഒരു സർക്കാർ ആശുപത്രിയിലും പിന്നീട് മറ്റൊരു സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. കഴിഞ്ഞ ദിവസം ചർദി കുറയാതെ വന്നതോടെ ആലപ്പുഴയിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതോടെ അവിടെ നടത്തിയ പരിശോധനയിലാണ് ഗർഭിണിയാണെന്ന വിവരം അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതരാണ് വിവരം പോലീസിൽ അറിയിച്ചത്. തുടർന്ന് കുട്ടിയുടെയും അമ്മയുടെയും മൊഴി രേഖപ്പെടുത്തി പോലിസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.

Follow us on :

More in Related News