Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2025 11:45 IST
Share News :
കോഴിക്കോട് - പതിറ്റാണ്ട് നീണ്ട പൗരോഹിത്യം സമർപ്പണത്തിന്റെയും, പ്രാർത്ഥനയുടെയും സ്നേഹത്തിന്റെയും, യാമനയുടെയും, സേവനത്തിൻ്റെയും കരുതലിൻ്റെയും പുണ്യപാദയിൽ പൗരോഹിത്യം എന്ന കൂദാശയെ ഉയർത്തിപ്പിടിച്ച് മഹാപ്രയാണം തുടരുകയാണ് ഫാദർ ജോസ് പുളിക്കത്തറ
നോതുരത്ത് പുളിക്കത്തറ ദേവസ്യ-മറിയം റസതികളുടെ മകനായി 1938-ൽ മാർച്ച് 25 നാണ് പുളിക്കത്തറയച്ചൻ ജനിച്ചത്. 1966 ഡിസംബർ നാലിന് ഗോതുരത്ത് സെൻ്റ് സെബാസ്‌റ്റ്യൻ ദേവാലയത്തിൽവച്ച് കോഴിക്കോട് രൂപതാ മെത്രാൻ അഭിവന്ദ്യ ആൽഡോ മരിയ പത്രോണി പിതാവിൽ നിന്നും വിശുദ്ധ പൗരോഹിത്യം സ്വീകരിച്ചു. തൃക്കരിപ്പൂർ സെന്റ് പോൾസ് ദേവാലയത്തിൽ അസിസ്‌റ്റൻ്റ് വികാരിയായികൊണ്ട് തൻ്റെ പൗരോഹിത്യശുശ്രൂഷ ആരംഭിച്ചു ചിറക്കൽ മിഷനിൽ 19 വർഷം അദ്ദേഹം പ്രേഷിത പ്രവർത്തനങ്ങൾക്ക് നേതൃത്യം നല്‌കി ദൈാനിയോഗം തിരിച്ചറിഞ്ഞ് കൊണ്ട് പഴയങ്ങാടി മാടായി, ചുട്ടുകാട്,നെറുമ്പറം എന്നീ ഇടവകകളിൽ സർവാത്മാ അദ്ദേഹം മുശ്രൂഷ ചെയ്‌തു കാഞ്ഞങ്ങാട് പ്രവർത്തിക്കുന്ന കാലത്ത് പാരിഷ്ഹോൾ നിർമിച്ച് അതിൽ,ഡിവൈൻ പാലെൽ കോളേജ് എന്ന പേരിൽ ഡിഗ്രി പി ജി കോഴ്‌സുകൾ ആരംഭിക്കുകയും ചെയ്‌തു പഴയകോട്ടയ്ക്കടുത്ത് വീടുകൾ പണിത് 10 കുടുംബങ്ങളെ പുനരധിവസിപ്പിച്ചതും, സാമ്പത്തികമായി ധനശേഖരണത്തിന് കലാപരിപാടികൾ സംഘടിപ്പിച്ച് നഴ്സറി സ്‌കൂൾ എൽ പി സ്‌കൂൾ എന്നിവ തുടങ്ങിയതും പുളിക്കത്തറ അച്ചൻ്റെ ദീർഘവീക്ഷണത്തോടെയുള്ള പ്രവർത്തനങ്ങളുടെ മകുടോദാഹരണങ്ങളാണ് ഇതേ അവസരത്തിൽ തന്നെയാണ് അദ്ദേഹം കാത്തലിക് റിലീഫ് സൊസൈറ്റിയുടെ ഡിയാക്ടർ എന്ന നിലയിൽ കാഞ്ഞങ്ങാട് താലൂക്കിലെ കത്തോലിക്കരെ സംഘടിപ്പിച്ച് ക്രിസ്‌ത്യൻ അസോസിയേഷൻ രൂപീകരിച്ചത് ചിറക്കൽ മിഷനിലെ നീണ്ട കാലഘട്ടത്തിൽ അദ്ദേഹം യുവാക്കളെ സംഘടിപ്പിച്ച് സി.എൽ.സി നായകസംഘം ഉണ്ടാക്കുകയും ഓൾ ഇന്ത്യ റേഡിയോയിൽ ഉൾടെ അവതരണത്തിനുള്ള അവസരം ലഭ്യമാക്കുകയും ചെയ്തു. 1980 ൽ ആറുമാസത്തോളമായി പൂട്ടിയിട്ടിരുന്ന ചാലിൽ വി പത്രോസിൻ്റെ ദേവാലയം തുറന്നു പ്രവർത്തിപ്പിക്കാനും കൂട്ടായ്‌മ വളർത്താനും പുളിക്കത്തറ അച്ചന് സാധിച്ചു തുടർന്ന് ബൈബിൾ കൺവെൻഷൻ, ബൈബിൾ കലോത്സവം വാർഷിക ധ്യാനം എന്നിവ സംഘടിപ്പിച്ച് ഇടവകയിൽ കൂട്ടായ്‌മ വളർത്തുന്നതിലും അദ്ദേഹം വിജയിച്ചു. ഇടവക ജനങ്ങളുടെ കൂട്ടായ്‌മയിൽ ഒരു ഇംഗ്ലീഷ്‌മീഡിയം സ്കൂൾ,പിന്നോക്കം നിൽക്കുന്നവർക്ക് തൊഴിലിനായി പ്രിന്റ്റിംഗ് യൂണിറ്റ്,മത്സ്യബന്ധന മേഖലയിൽ സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്നവർക്ക് വേണ്ടി സർക്കാറിന്റെ സഹായത്തോടെ കൊ-ഓപ്പറേറ്റീവ് സൊസൈറ്റി എന്നിവ അച്ചൻ്റെ ശ്രമഫലമായി സ്‌ഥാപിക്കപ്പെട്ടു
പെരിന്തൽമണ്ണ ലൂർദ്ദ്‌മാതാ ദേവാലയത്തിൽ അമ്മിണിക്കാട് എന്ന സ്‌ഥലത്ത് അഞ്ചേക്കർ ഭൂമി ഏറ്റെടുത്ത് ഒരു ബ്ലൈൻഡ് സ്‌കൂൾ ആരംഭിക്കുകയും പിന്നീട് സിസ്‌റ്റേഴ്‌സിനേ എൽപ്പിക്കുകയും ചെയ്‌തു 1991ൽ ചുണ്ടയിൽ വിശുദ്ധ യൂദാതദേവൂസിൻ്റെ ദേവാലയത്തിൽ പള്ളിയോട് ചേർന്ന് വൈദികമന്ദിരം നിർമ്മിച്ചത് അദ്ദേഹമായിരുന്നു കൂടാതെ വാട്ടർടാങ്ക്, കമുകിൻതോട്ടം ടെയിലറിംഗ് -ടൈപ്രയിറ്റിംങ് ക്ലാസുകൾ എന്നിവ അദ്ദേഹം ആരംഭിക്കുകയുണ്ടായി. സ്‌കൂളിൻ്റെ ഓഫീസ്, സ്‌റ്റേജ് ,സ്‌കൂൾ റോഡ് എന്നിവ നവീകരിക്കുകയും പുനർനിർമിക്കുകയും ചെയ്‌തു 1996ൽ മാഹിയിലെ വി അമ്മത്രേസ്യായുടെ ദേവാലയത്തിൽ വികാരിയായി മാഹിയെ മദ്യവിമുക്ത കേന്ദ്രമാക്കിമാറ്റുന്നതിന് വേണ്ടി ഒട്ടനവധി സമരവും കേസുകളും നടത്തി.മേരിമാതാ പാരിഷ്ഹാളും, പള്ളിമേടയും പണിതീർത്തത് അദ്ദേഹമാണ് പുതിയകെട്ടിടം പണിത് ചാലക്കരയിൽ യുപി സ്‌കൂൾ തുടങ്ങി കുഞ്ഞിപ്പള്ളിയിൽ 20 സെൻറ് സഥലംവാങ്ങി അഞ്ചു കുടുംബങ്ങൾക്ക് വീട് പണിയാൻ നൽകി സെൻറ് ജോസഫ് കോളനി എന്ന് നവകരണം ചെയ്‌തു. 2001ൽ കോഴിക്കോട് വി യൗസേപിതാവിൻ്റെ ദേവാലയത്തിൽ വികാരിയായി സ്‌ഥാനമേറ്റു. 2005ൽ അഭിവന്യ ജോസഫ് കളത്തിപറമ്പിൽ പിതാവിൻ്റെ ആശിർവാദത്തോടെ പുതിയ ദേവാലയത്തിന്റെ പണികൾ പുനരാരംഭിച്ചു ദേവാലയത്തിൻ്റെ പണിപൂർത്തീകരിക്കുന്നതോടൊപ്പം തന്നെ സെൻ്റ് ജോസഫ് എൽ പി സ്‌കൂളിന്റെ കെട്ടിടവും അദ്ദേഹം പുതുക്കിപണിതു. തുടർന്ന് 2008ൽ ബേപ്പൂർ സെൻ്റ് ആൻഡ്രൂസ് ചർച്ചിൽ പാരിഷ്ഹാൾ പണിയുകയും ചെറിയ ഇടവകയുടെ സമഗ്രമായ വളർച്ചയ്ക്ക് ആക്കം കൂട്ടുകയും ചെയ്‌തു. 2009ൽ കൽപ്പറ്റയിലെ തിരുഹൃദയദേവാലയത്തിലേക്ക് ഫെറോന വികാരിയാണ് അച്ഛൻ നിയമിതനായത്.ശേഷം 2012ൽ അമ്പലവയൽ തിരുഹൃദയദേവാലയത്തിൽ പുതിയ പാരിഷ്ഹാൾ പണിയുകയും ഇടവകയുടെ വികസനത്തിനായുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്‌തു. തുടർന്ന് വിശ്രമജീവിതം നയിക്കുവേ അദ്ദേഹം പള്ളിപ്പുറം മഞ്ഞുമാത ദേവാലയത്തിലെ കുമ്പസാരക്കൂട്ടിൽ കർതൃ ശുശ്രൂഷയിൽ വ്യാപൃതനായ് ഇപ്പോൾ ഷാലോമിൽ വിശ്രമജീവിതം നയിക്കുന്നു.
അച്ഛന്റെ സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതാണ് അദ്ദേഹം ഏർപ്പെടുത്തിയ വിവിധ സ്കോളർഷിപ്പുകളും മറ്റ് സാമ്പത്തിക സഹായങ്ങളും. സെൻ്റ് പീറ്റേഴ്‌സ് ചർച്ച് ചാലിൽ വിദ്യാഭ്യാസ സ്കോളർഷിപ്പ് നീലേശ്വരം ചുളിയൻ റോഡ് സെന്റ്റ് ജോസഫ് ചർച്ച് വിദ്യാഭ്യാസ സ്കോളർഷിപ്പ്, സെൻ്റ് ഫിലോമിന എൽ പി സ്കൂൾ മേരിക്കുന്ന് വിദ്യാഭ്യാസ സ്കോളർഷിപ്പ്, കോഴിക്കോട് അതിരൂപത സെമിനാരിയൻസ് ഫോർമേഷൻ ഫണ്ട്, അതിരൂപതയ്ക്ക് സാമ്പത്തിക സഹായം , ഹോളിറെഡിമർ ചർച്ച് പ്രൊഫഷണൽ സ്കോളർഷിപ്പ് അതിരൂപത മതബോധന വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്കായുള്ള വാർഷികസ്കോളർഷിപ്പ് എന്നിവ ഉദാഹരണങ്ങളാണ്. സി വൈ എം എയുമായി സഹകരിച്ചുകൊണ്ട് പുതിയൊരു സ്കോളർഷിപ്പിന് വരും ദിവസങ്ങളിൽ അച്ചൻ തുടക്കമിടുന്നു.
പൗരോഹിത്യ വജ്ര ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി 2025 ഡിസംബർ 3 ബുധനാഴ്‌ച രാവിലെ 10:30 ന് കോഴിക്കോട് സിറ്റി സെൻറ് ജോസഫ്‌സ് ദേവാലയത്തിൽ വച്ച് അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവിന്റെ സാന്നിധ്യത്തിൽ ആഘോഷമായ കുർബാന അർപ്പിക്കുന്നു. അതിരൂപതയിലെ പുരോഹിതരും, സിസ്റ്റേഴ്‌സും, അല്‌മായരും പുളിക്കത്തറയച്ചൻ്റെ ബന്ധുമിത്രാദികളും പങ്കെടുക്കുന്നു . അതിനുശേഷം പാരിഷ് ഹാളിൽ വച്ച് അനുമോദന ചടങ്ങ് സംഘടിപ്പിക്കുന്നു . കോഴിക്കോട് അതിരൂപത വികാർ ജനറൽ മോൺ ജെൻസൻ പുത്തൻവീട്ടിൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ അതിരൂപതാ മെത്രാപ്പോലീത്ത അഭിവന്ദ്യ വർഗീസ് ചക്കാലക്കൽ പിതാവ് അനുമോദന സദസ്സ് ഉദ്ഘാടനം ചെയ്യുന്നതാണ് .
Follow us on :
More in Related News
Please select your location.