Tue Dec 12, 2023 10:56 PM 1ST
Location
Sign In
01 Dec 2025 14:31 IST
Share News :
കോഴിക്കോട് - രാഹുലിനെക്കാൾ ഗൗരവമുള്ള വിഷയം ശബരിമലയിലെ സ്വർണ്ണക്കൊള്ളയാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. ഉന്നത നേതാക്കൾ ജയിലിലായിട്ടം അവർക്കെതിരെ നടപടിയെടുക്കാൻ സിപിഐഎം തയ്യാറായിട്ടില്ല. .രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ കോൺഗ്രസ് ഒളിപ്പിച്ചെന്ന ആരോപണം ബാലിശമെന്നും അദ്ദേഹം പറഞ്ഞു. എംവി ഗോവിന്ദന് താനാണ് രാഹുലിനെ ഒളിപ്പിച്ചതെന്ന് തോന്നുന്നുണ്ടെങ്കിൽ, സ്ഥലം പറഞ്ഞാൽ തിരയാൻ താനും വരാമെന്നും സണ്ണി ജോസഫ് പറഞ്ഞു. അത് സിനിമ, ഇത് രാഷ്ട്രീയം- ഇപി ജയരാജൻ
അതേസമയം രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്നും ആ കട്ടിൽ കണ്ട് പനിക്കേണ്ടെന്നും സണ്ണി ജോസഫ് കൂട്ടിച്ചേർത്തു. കാലിക്കറ്റ് പ്രസ് ക്ലബ്ബ് സംഘടിപ്പിച്ച മീറ്റ് ദി ലീഡർ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം
രാഹുലിനോട് രാജി ആവശ്യപ്പെടുമോ എന്ന ചോദ്യത്തിന് മുകേഷ് എംഎൽഎയുടെ രീതിയിൽ നമ്മുക്ക് ആലോചിക്കാമെന്നായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. മുകേഷ് എംഎൽഎയോട് രാജി ആവശ്യപ്പെടട്ടെയെന്നും സണ്ണി ജോസഫ് പറഞ്ഞു. രാഹുൽ മാങ്കൂട്ടത്തിലിനോട് രാജി ആവശ്യപ്പെടില്ലെന്ന് പറഞ്ഞ സണ്ണി ജോസഫ് അങ്ങനെയൊരു കീഴ് വഴക്കമില്ലെന്നും ആ കട്ടിൽ കണ്ട് പനിയ്ക്കേണ്ടെന്നും കൂട്ടിച്ചേർത്തു. അഭിഭാഷകനായ മകന്റെ വെട്ടേറ്റ് അച്ചൻ മരിച്ചു, അമ്മയുടെ നില ഗുരുതരം
രാഹുലിന് എതിരെ പാർട്ടിക്ക് ഒരു പരാതിയും ലഭിച്ചിട്ടില്ല. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. നിയമം അതിൻ്റെ വഴിക്ക് പോകട്ടെ. -സണ്ണി ജോസഫ് പറഞ്ഞു.
ബലാത്സംഗം നടന്നെന്ന് പറയുന്ന സമയങ്ങളില്‍ യുവതി ഭര്‍ത്താവിനൊപ്പമാണെന്ന് തെളിയിക്കുന്ന ചിത്രങ്ങള്‍ അടക്കം രാഹുല്‍ കോടതിയില്‍ എത്തിച്ചതായി വിവരമുണ്ട്.. രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ബുധനാഴ്ച പരിഗണിക്കാനിരിക്കെയാണ് രാഹുലിന്റെ ഈ സുപ്രധാന നീക്കം
Follow us on :
Tags:
More in Related News
Please select your location.