Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കുറ്റവാളികളായ രണ്ട് യുവാക്കളെ കാപ്പാ ചുമത്തി ജില്ലയിൽ നിന്നും നാടുകടത്തി

27 Nov 2024 20:53 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി :നിരന്തര കുറ്റവാളികളായ

രണ്ട് യുവാക്കളെ കാപ്പാ നിയമപ്രകാരം ജില്ലയിൽ നിന്നും പുറത്താക്കി. ഏറ്റുമാനൂർ പള്ളിമല ഭാഗത്ത് കല്ലുവെട്ടുകുഴിയിൽ വീട്ടിൽ ജസ്റ്റിൻ കെ.സണ്ണി (32), വൈക്കം വെച്ചൂർ കളരിക്കൽത്തറ വീട്ടിൽ മനു കെ.ബി (21) എന്നിവരെയാണ് കോട്ടയം ജില്ലയിൽ നിന്നും കാപ്പാ നിയമപ്രകാരം നാടുകടത്തിക്കൊണ്ട് ഉത്തരവായത്. ജില്ലാ പോലീസ് മേധാവി ഷാഹുൽ ഹമീദിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ജസ്റ്റിൻ.കെ.സണ്ണിയെ ഒരു വർഷത്തേക്കും, മനുവിനെ ആറു മാസത്തേക്കുമാണ് ജില്ലയിൽ നിന്നും പുറത്താക്കിയത്.




Follow us on :

More in Related News