Tue Dec 12, 2023 10:56 PM 1ST
Location
Sign In
11 Dec 2024 13:47 IST
Share News :
ഇടുക്കി: ജില്ലയിൽ ത്രിതല പഞ്ചായത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിന് സമ്പൂർണ വിജയം.ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷൻ, കരിമണ്ണൂർ പഞ്ചായത്ത് പന്നൂർ വാർഡ് എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും യുഡിഎഫ് സീറ്റ് തിരികെ പിടിച്ചെടുത്തു.
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് കഞ്ഞിക്കുഴി ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്ഥാനാർത്ഥി കുമാരി സാന്ദ്രാമോൾ ജിന്നക്ക് മിന്നുന്ന വിജയമാണ് നൽകിയത്.
എൽഡിഎഫ്സ്ഥാനാർത്ഥി സിൻസി ജോബിയെക്കാൾ 753 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് സാന്ദ്രാമോൾ ജിന്നി വിജയിച്ചത്.
യുഡിഎഫിൽ നിന്ന് മൽസരിച്ച് വിജയിച്ച ശേഷം കൂറുമാറിയ മുൻ അംഗം രാജി ചന്ദ്രനെ തെരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കിയതോടെയാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.
യുഡിഎഫ് സ്ഥാനാർത്ഥിക്ക് 2146 വോട്ടുകളും , എൽഡിഎഫ് സ്ഥാനാർഥി സിൻസി ജോബിക്ക് 1393 വോട്ടുകളും, ബിജെപി സ്ഥാനാർത്ഥി സിന്ധു സുനിലിന് 426 വോട്ടുകളും ലഭിച്ചു.
കരിമണ്ണൂർ പഞ്ചായത്തിലെ പന്നൂർ വാർഡ് ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ എ.എൻ ദിലീപ് കുമാർ വിജയിച്ചു.
പന്നൂർ വാർഡ് എൽഡിഎഫിൽ നിന്ന് യുഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു.
പഞ്ചായത്തിൽ ഭരണം മാറാൻ സാധ്യതയുണ്ട്
[
Follow us on :
More in Related News
Please select your location.