Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് അദ്ധ്യാപികക്കെതിരായ പരാതിയിൽ ചട്ട പ്രകാരം പിരിച്ചു വിടുമെന്ന് കത്തിലൂടെ ഭീഷണി.

28 Jun 2025 17:23 IST

santhosh sharma.v

Share News :

വൈക്കം: കാട്ടിക്കുന്ന് ഗവ: എൽ. പി. സ്ക്കൂളിലെ പ്രീ പ്രൈമറി അദ്ധ്യാപിക സോബി ക്കെതിരെ ചിലർ വ്യക്തി വൈരാഗ്യത്തിൻ്റെ പേരിൽ കൊടുത്ത പരാതിയിൽ ഹെഡ്മിസ്ട്രസ് റിപ്പോർട്ട് നൽകിയതിൻ്റെ അടിസ്ഥാനത്തിൽ മുൻ വൈക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളി മോൾ ഐസക്ക് ചട്ട പ്രകാരം പിരിച്ചു വിടുമെന്ന് കത്തിലൂടെ ഭീഷണി പ്പെടുത്തിയതിനെതിരെ ഏ.കെ.എസ്.ടി യു വിൻ്റെ നേതൃത്വത്തിൽ അദ്ധ്യാപകർ വൈക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിനു മുന്നിൽ ധർണ്ണ സമരം സംഘടിപ്പിച്ചു. പരാതിയെ സംബന്ധിച്ച് കൃത്യമായ അന്വേഷണം നടത്താതെ എടുത്ത നടപടി തിരുത്തണമെന്നും പ്രീ പ്രൈമറി മേഖലയെ ഭീഷണിപ്പെടുത്തി നിലക്കു നിർത്താൻ പ്രഥമാധ്യപകർ ശ്രമിച്ചാൽ ശക്തമായി നേരിടുമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു. സി പി ഐ മണ്ഡലം അസിസ്റ്റ് സെക്രട്ടറി പി . പ്രദീപ് ധർണ്ണ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി'യു ജില്ലാ പ്രസിഡൻ്റ് ബിനീത് കെ . എസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് ഹോചു മീൻ , സെക്രട്ടറി ജോഷി വി .എസ് , പി . ആർ .പ്രതാപൻ ,സതീശൻ ടി .എ , പ്രീതി . കെ.പി തുടങ്ങിയവർ പ്രസംഗിച്ചു.

അതെ സമയം പരാതിയുടെ അടിസ്ഥാനത്തിൽ ചട്ടവിരുദ്ധമായ പ്രവർത്തനം നടത്തിയത് അന്വോഷണത്തിൽ വ്യക്തമായതിനെ തുടർന്ന് അധ്യാപികയ്ക്ക് താക്കീത് നൽകുകയായിരുന്നുവെന്നും ആവർത്തിച്ചാൽ ഡി ഡിക്ക് റിപ്പോർട്ട് നൽകുമെന്ന് അറിയിച്ചിരുന്നെന്നും മുൻ വൈക്കം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ജോളി മോൾ ഐസക്ക് പറഞ്ഞു.


Follow us on :

More in Related News