Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jul 2025 11:19 IST
Share News :
വൈക്കം: പിതൃമോക്ഷ പുണ്യം തേടി ആയിരക്കണക്കിന് ഭക്തർ വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിൽ ബലിതർപ്പണം നടത്തി. പുലർച്ചെ 4 മുതൽ ആരംഭിച്ച തർപ്പണ ചടങ്ങുകൾ ഭക്തജനത്തിരക്ക് മൂലം പല ക്ഷേത്രങ്ങളിലും മണിക്കൂറുകളോളം നീണ്ട് നിന്നു. കർക്കിടക മാസത്തിലെ കറുത്ത വാവിന് പിതൃതർപ്പണം നടത്തി സായൂജ്യം നേടുവാൻ ആയിരങ്ങളാണ് ഉദയനാപുരം പിതൃകുന്നം മഹാവിഷ്ണു ക്ഷേത്രത്തിലെത്തിയത്. ക്ഷേത്രം തന്ത്രി ഇരിങ്ങാലക്കുട പയ്യംപള്ളി ഇല്ലത്ത് മാധവൻ നമ്പൂതിരി , ക്ഷേത്ര കാര്യദർശി വിഷ്ണു നിലയത്തിൽ വാസുദേവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിലാണ് ചടങ്ങുകൾ നടന്നത്. ഭക്തരുടെ സൗകര്യർത്ഥം 24 കൗണ്ടറുകളും 10 ആചാര്യൻമാരും ഒരുക്കിയിരുന്നു. പുലർച്ചെ 4 ന് തുടങ്ങിയ ബലി തർപ്പണം 11 നാണ് സമാപിച്ചത്. പിതൃക്കൾക്ക് നിത്യമോക്ഷം നൽകുന്ന അപൂർവം വിഷ്ണു ക്ഷേത്രങ്ങളിലൊന്നാണ് പിതൃകുന്നം മഹാവിഷ്ണു ക്ഷേത്രം.പടിഞ്ഞാറു ദർശനമായി നിലകൊള്ളുന്ന ക്ഷേത്രത്തിൻ ബലി തർപ്പണം നടത്തിയാൽ എഴു തലമുറകൾക്ക് സായൂജ്യം ലഭിക്കുമെന്നും വിശ്വാസം.
ക്ഷേത്രത്തിന്റെ വടക്കു കിഴക്കുഭാഗത്ത് ഗണപതി സാന്നിദ്ധ്യമുള്ള കുളമാണ് ബലിതർപ്പണത്തിനായി ഒരുക്കിയത്.
ടി.വി.പുരം ശ്രീരാമസ്വാമി ക്ഷേത്രത്തിൽ രാവിലെ മുതൽ നൂറ് കണക്കിന് ഭക്തർ ബലിതർപ്പണം നടത്തുവാൻ എത്തിയിരുന്നു. ജയകുമാർ ശാന്തിയുടെ കാർമികത്വത്തിൽ 5 ആചാര്യൻമാർ തർപ്പണത്തിന്ന് നേതൃത്വം നല്കി. കയൽക്കരയിലും വിളക്കുമാടത്തുരുത്തിലും ബലിതർപ്പണത്തിന് വേണ്ടി സൗകര്യമൊരുക്കിയിരുന്നു. വിളക്കു മാടതുരുത്തിൽ ബലിതർപ്പണം നടത്തുന്ന ഭക്തർക്കായി വഞ്ചിയും എർപ്പെടുത്തിയിരുന്നു. ക്ഷേത്രത്തിൽ ദർശനം നടത്തുന്നതിനും വഴിപാടു നടത്തുന്നതിന്നും പ്രത്യേക ക്രമികരണം ഏർപ്പെടുത്തിയിരുന്നു.
തുറു വേലിക്കുന്ന് ധ്രുവപുരം മഹാദേവ ക്ഷേത്രത്തിൽ നൂറു കണക്കിന് ഭക്തർ ബലിതർപ്പണം നടത്തി. സിബിൻ ശാന്തി കാർമ്മികത്വം വഹിച്ചു. ക്ഷേത്ര ഭാരവാഹികൾ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ബലിതർപ്പണത്തിനും വഴുപാടുകൾ നടത്തുന്നതിനും ക്ഷേത്രത്തിൽ പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിരുന്നു.
പുളിഞ്ചുവട് പരുത്തു മുടി ശ്രീനാരായണ ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ നടന്ന തർപ്പണ ചടങ്ങിന് കണ്ണൻ ശാന്തി മുഖ്യ കാർമ്മികത്വം വഹിച്ചു. കാർക്കിടക വാവ് ബലി പിതൃതർപ്പണം, നമസ്കാരം എന്നിവ നടന്നു. തോട്ടകം വല്യാറമ്പത്ത് കുപ്പേടി കാവ് ദേവി ക്ഷേത്രം, ചെമ്മനത്തുകര ചെമ്മനത്തു ശ്രീകൃഷ്ണ ക്ഷേത്രം,
കുടവെചൂർ ഗോവിന്ദപുരം ശ്രീകൃഷ്ണ ക്ഷേത്രം , ചെമ്മനത്തുകര കല്പകശ്ശേരി ക്ഷേത്രം , വൈക്കം മഹാദേവക്ഷേത്രം ,
കുടവെച്ചൂർ ശ്രീ കണ്ഠേശ്വരം ക്ഷേത്രം, തലയോലപ്പറമ്പ് ബ്രഹ്മപുരം മാത്താനം ദേവീക്ഷേത്രം, വടയാർ കിഴക്കേക്കര ഭൂതങ്കേരിൽ ശ്രീധർമ്മ ശാസ്താ ക്ഷേത്രം
എന്നിവിടങ്ങളിൽ നടന്ന ബലിതർപ്പണ ചടങ്ങിൽ നൂറ് കണക്കിന് ഭക്തർ പങ്കെടുത്തു.
Follow us on :
Tags:
More in Related News
Please select your location.