Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തിരുവോണ വേല ആഘോഷിച്ചു.

06 Sep 2025 08:33 IST

santhosh sharma.v

Share News :

വൈക്കം: പാരമ്പര്യത്തനിമയോടെ ഉദയനാപുരം സുബ്രഹ്മണ്യ ക്ഷേത്രത്തിൽ തിരുവോണ വേല ആഘോഷിച്ചു. തിരുവോണ നാളിൽ നടക്കേണ്ട ഉച്ചശ്രീബലിയാണ് വൈകിട്ട് തിരുവോണ വേലയായി നടത്തുന്നത്. ഉദയനാപുരത്തപ്പൻ്റെ തങ്ക തിടമ്പ് അലങ്കരിച്ച് ആനപ്പുറത്ത് എഴുന്നള്ളിച്ച് വാദ്യമേളങ്ങളോടെ ക്ഷേത്രത്തിന് 3 വലം പൂർത്തിയാക്കിയതോടെ തിരുവോണ വേല സമാപിച്ചു. ഒരിക്കൽ തിരുവോണ ദിവസം ദർശനത്തിനെത്തിയ തിരുവിതാംകൂർ മഹാരാജാവ്, ബലിക്കൽ പുരയിൽ ചൂത് കളിക്കുന്ന ക്ഷേത്ര ജീവനക്കാരെ കാണുവാനിടയായി. ക്ഷുഭിതനായ മഹാരാജാവ് മേൽശാന്തി, മൂത്തത് എന്നിവരടക്കം ഉള്ള ജീവനക്കാർക്ക് യുക്തമായ ശിക്ഷ നല്കുവാൻ തീരുമാനിച്ചു. തിരുവോണനാളിൽ ഉച്ചശ്രീബലിക്ക് ശേഷം ആനപുറത്ത് ഉദയനാപുരത്തപ്പനെ എഴുന്നള്ളിച്ച് തിരുവോണ വേല നടത്തുവാനാണ് രാജാവ് ഉത്തരവായി. ഈ ഓർമ്മയിലാണ് ക്ഷേത്രത്തിൽ തിരുവോണ വേല നടത്തുന്നത്. നിരവധി ഭക്തജനങ്ങൾ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷേത്രത്തിൽ എത്തിയിരുന്നു.

Follow us on :

More in Related News