Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തിരുനാൾ കൊടിയേറി

14 Feb 2025 18:29 IST

WILSON MECHERY

Share News :


എലിഞ്ഞിപ്ര: ചൗക്ക സെന്റ് മേരീസ് ലൂർദ്ദ് പള്ളിയിൽ പരിശുദ്ധ ലൂർദ്ദ് മാതാവിന്റേയും വി. യൗസേപ്പിതാവിന്റേയും വി.സെബസ്ത്യാനോസിന്റേയും സംയുക്ത തിരുനാളിന് കൊടിയേറി. വികാരി. ഡോ.ആന്റോ കരിപ്പായി, സഹ വികാരി ഫാ. ക്ലിന്റൺ പെരിഞ്ചേരി, കൈക്കാരന്മാരായ ടൈറ്റസ് നൊച്ചുരുവളപ്പിൽ, ജോജോ മാങ്കായി, ജോഫ്രിൻ കിഴക്കൂടൻ, എന്നിവർ നേതൃത്വം നൽകി. വിശുദ്ധ കുർബാനയ്ക്ക് ശേഷം ദീപാലങ്കാര സ്വിച്ച് ഓൺ കർമ്മം ഫാ. ജയ്സൺ കരിപ്പായി നിർവ്വഹിച്ചു. 15,16,17തിയ്യതികളിലാണ് തിരുനാൾ.16ന് രാവിലെ 6.30 നും 10. നും ഉച്ചകഴിഞ്ഞ് 4 നും വി.കുർബ്ബാന ഉണ്ടായിരിക്കും. പത്ത് മണിക്കുള്ള ആഘോഷമായ തിരുനാൾ കുർബ്ബാനയ്ക്ക് ഫാ.ഡോ. പോൾ പൂവ്വത്തിങ്കൽ നേതൃത്വം നൽകും. ഫാ.ഡോ. സിജു കൊമ്പൻ തിരുനാൾ സന്ദേശം നൽകും. വൈകിട്ട് 5 ന് ആരംഭിക്കുന്ന പ്രദക്ഷിണം 7 മണിക്ക് സമാപിച്ചതിന് ശേഷം ഏയ്ഞ്ചൽ വോയ്സ് മൂവാറ്റുപുഴയുടെ ഗാനമേള ഉണ്ടായിരിക്കും. തിങ്കളാഴ്ചയാണ് ടൗൺ അമ്പ്. ഉച്ചകഴിഞ്ഞ് 4.30 നുള്ള തിരുനാൾ ദിവ്യബലിക്ക് ഫാ.ഷിബു പുത്തൻപുരയ്ക്കൽ നേതൃത്വം നൽകും. തുടർന്ന് ആരംഭിക്കുന്ന അമ്പ് പ്രദക്ഷിണം

നാല് മേഖലകൾ ചുറ്റി 10 ന് പള്ളിയിൽ പ്രവേശിക്കുന്നു. ചൊവ്വാഴ്ച സകല മരിച്ചവരുടേയും ഓർമ്മയാചരണം

Follow us on :

More in Related News