Sun Jul 27, 2025 11:31 AM 1ST

Location  

Sign In

ആലപ്പുഴ നിന്നും ചാടിപ്പോയ മോഷ്ടാവ് കോഴിക്കോട് സിറ്റി പോലീസിന്റെ പിടിയിൽ

23 Sep 2024 19:33 IST

Enlight Media

Share News :

കോഴിക്കോട്: പോലീസ് കസ്റ്റഡിയിൽ നിന്നും ചാടിപ്പോയ അന്തർജില്ലാ മോഷ്ടാവ് പിടിയിൽ. സംസ്ഥാനത്തുടനീളം നിരവധി കളവുകേസുകളിൽ ഉൾപ്പെട്ട തൃശൂർ വാടാനപ്പളളി സ്വദേശി ബാദുഷ (36) യാണ് കോഴിക്കോട് സിറ്റി പോലീസിന്റെ പിടിയിലായത്.


തൃശ്ശൂർ മതിലകം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കളവു കേസിൽ തെളിവെടുപ്പിനായി ആലപ്പുഴ ജില്ലയിലെത്തിച്ചപ്പോഴാണ് 2024 സെപ്തംബർ 20ാം തിയ്യതി ഇയാൾ പോലീസ് കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ടത്. കളവുകേസുകളിൽ ജയിലിൽ കഴിയുന്ന സമയത്ത് ജയിലിൽ വച്ച് പരിചയപ്പെടുന്ന സഹതടവുകാരുടെ സഹായത്താലാണ് ഇയാൾ സംസ്ഥാനത്തുടനീളം കളവു നടത്തുന്നത്.


ചാടിപ്പോയ പ്രതി മറ്റു ജില്ലകളിൽ എത്തി വീണ്ടും കളവു നടത്തുവാൻ സാധ്യതയുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് സിറ്റി ക്രൈം സ്ക്വഡ് അംഗങ്ങളായ ശ്രീ. ഹാദിൽ കുന്നുമ്മൽ, രാജേഷ് ചൈതന്യ, ഷാഫി പറമ്പത്ത്, പ്രശാന്ത് കുമാർ, ഷഹീർ പെരുമണ്ണ എന്നിവർ ചേർന്ന് നടത്തിയ പരിശോധനയിൽ പ്രതിയെ പൂവാട്ടുപറമ്പിൽ വച്ച് ബസ്സിൽ നിന്നും പിടികൂടി. പിടികൂടിയ പ്രതിയെ മതിലകം പോലീസിന് ഉടനെ കൈമാറും.

Follow us on :

More in Related News