Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Dec 2025 18:56 IST
Share News :
വൈക്കം: ട്രെയിൻ യാത്രക്കാരുടെ ബാഗ് മോഷ്ടിക്കുന്ന വിരുതനെ വെള്ളൂർ പോലീസ് പിടികൂടി. തിരുവനന്തപുരം കരമന ചെറുകാട് ശരത് ഭവനിൽ മുരുകൻ (57) ആണ് വെള്ളൂർ പോലീസിൻ്റെ രാത്രി കാലപരിശോധനയിൽ പിടിയിലായത്.
ബുധനാഴ്ച പുലർച്ചെ ഇയാളെ സംശയാസ്പദമായ രീതിയിൽ വെള്ളൂർ പിറവം റോഡ് റെയിൽവേ സ്‌റ്റേഷനിൽ കണ്ടെത്തിയതിനെ തുടർന്ന് ഇയാളെ ചോദ്യം ചെയ്ത് കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് മോഷ്ട്ടാവാണെന്ന് അറിയുന്നത്. നാഷണൽ തെർമൽ പവർകോർപ്പറേഷൻ ഉദ്യോഗസ്ഥനും
ആലത്തൂർ സ്വദേശിയുമായ
രതീഷിൻ്റെ മൊബൈൽ ഫോണും 4200 രൂപയും ബാഗിൽ നിന്നും പോലീസ് കണ്ടെടുത്തു. തിരുവനന്തപുരം - മംഗലാപുരം എക്സ്പ്രസ്സിൽ യാത്ര ചെയ്തപ്പോഴാണ് ബാഗ് നഷ്ടപ്പെട്ടതെന്നും ബാഗിൽ 8000 രൂപ ഉണ്ടായിരുന്നതായും രതീഷ് ഫോണിലൂടെ വിളിച്ചപ്പോൾ പോലീസിനെ അറിയിക്കുകയായിരുന്നു.തുടർന്ന്
പ്രതിയെ കോട്ടയം റെയിൽവേ പോലീസിന് കൈമാറുകയായിരന്നു. ഇയാൾ ഇത്തരത്തിൽ നിരവധി മോഷണങ്ങൾ നടത്തിയിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പിറവം റോഡ് റെയിൽവേ സ്റ്റേഷനിലും, സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങി പരിസര പ്രദേശങ്ങളിലും കറങ്ങി നടന്ന് മോഷണം വർദ്ധിക്കുകയാണെന്നും ഇത്തരം സ്ഥലങ്ങളിൽ റെയിൽവേ പോലീസിൻ്റെ പരിശോധന ശക്തമാക്കണമെന്നും യാത്രക്കാരും പ്രദേശവാസികളും പറയുന്നു.
Follow us on :
Tags:
More in Related News
Please select your location.