Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Mar 2025 19:32 IST
Share News :
കടുത്തുരുത്തി: കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പഠനോത്സവം 2025 വേറിട്ട കാഴ്ച്ചയായി. വിദ്യാഭ്യാസത്തിലൂടെ നേടിയെടുത്ത വിജ്ഞാനവും ചിന്തകളും കഴിവും ഇവയെല്ലാം നടപ്പില്‍ വരുത്താനുള്ള ശേഷിയും വിദ്യാര്‍ഥികള്‍ക്ക് പ്രദശിപ്പിക്കുന്നതിനുള്ള വേദി കൂടിയായി സ്‌കൂളില്‍ നടന്ന പഠനോത്സവം. വിഷയാടിസ്ഥാനത്തില്‍ വിവിധ കലാപരിപാടികളും കുട്ടികള്‍ തന്നെ കൊണ്ടുവന്ന വിഭവങ്ങള്‍ കൊണ്ടുള്ള ഭക്ഷ്യമേളയും വിവിധ വര്‍ണ പുഷ്പങ്ങളാല്‍ ഒരുക്കിയ പുഷ്പമേളയും വിദ്യാര്‍ഥികളുടെ കരവിരുതുകള്‍ പ്രകടമാക്കിയ കര-കൗശല പ്രദര്‍ശനവും പാഠ്യബന്ധിത പ്രവര്‍ത്തനങ്ങളുടെ പ്രദര്‍ശനവും പഠനോത്സവത്തിന്റെ ഭാഗമായി ഒരുക്കിയിരുന്നു. യുവതലമുറയെയും അതുവഴി സമൂഹത്തെയുംസമൂലം ഇല്ലാതാക്കുന്ന ലഹരിയെന്ന മാരകവിപത്തിനെക്കുറിച്ചു അധ്യാപകരില്‍ നിന്നും മാധ്യമങ്ങളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും ലഭിച്ച ബോധ്യത്തില്‍ കുട്ടികള്‍ രൂപപെടുത്തി അവതരിപ്പിച്ച മൈം ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. പഠനോത്സവത്തിന്റെ ഉദ്ഘാടനം പഞ്ചായത്തംഗം ആന്‍സി സിബി നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ ജോഷി ജോര്‍ജ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പള്‍ അനൂപ് കെ. സെബാസ്റ്റ്യന്‍, ബിആര്‍സി കോര്‍ഡിനേറ്റര്‍ പി.എസ്. അനീഷ, പിടിഎ പ്രസിഡന്റ് ഷാജി കടുന്നക്കരി, പിടിഎ വൈസ് പ്രസിഡന്റ് സംഗീത ജോഷി, എംപിടിഎ പ്രസിഡന്റ് സല്‍ഗ ജോമോന്‍ എന്നിവര്‍ പ്രസംഗിച്ചു. അധ്യാപകരായ മിനി രാജു, ഷായി ചാക്കോ, സിസ്റ്റര്‍ സാലി ജോണ്‍, ധന്യ കെ. ബേബി, അഞ്ജു തോമസ്, ഗ്ലാഡീസ് ജോസ്, ജെയ്സി ജെയിംസ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
Follow us on :
Tags:
More in Related News
Please select your location.