Tue Dec 12, 2023 10:56 PM 1ST
Location
Sign In
03 Jan 2026 11:24 IST
Share News :
തിരുവനന്തപുരം : സംസ്ഥാനത്തെ സ്കൂള്‍ അധ്യാപകര്‍ക്ക് കെ ടെറ്റ് നിർബന്ധമാക്കിയ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. അധ്യാപക സംഘടനകളുടെ എതിർപ്പിനെ തുടർന്നാണ് നടപടി.
തുടർന്നാണ് തീരുമാനം. സുപ്രീംകോടതി ഉത്തരവ് കെ ടെറ്റ് നിർബന്ധമാക്കി. ഇപ്പോൾ വീണ്ടും യോഗ്യത പരീക്ഷയ്ക്കായി അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. സുപ്രീംകോടതി ഉത്തരവിന് റിവ്യൂ പെറ്റീഷൻ ഫയൽ ചെയ്യുംമെന്നും മന്ത്രി അറിയിച്ചു.
ഫെബ്രുവരിയിൽ നടക്കുന്ന പ്രത്യേക കെടെറ്റ് പരീക്ഷയ്ക്ക് ശേഷം പുതിയ ഉത്തരവ് ഇറക്കുമെന്നും അദ്ദേഹം അറിയിച്ചു. അധ്യാപക സംഘടന പ്രതിനിധികളുടെ പ്രതിഷേധം വിഷയം മനസിലാക്കാതെയാണെന്നും വെള്ളിയാഴ്ച ഇറക്കിയ ഉത്തരവ് താത്കാലികമായി മരവിപ്പിക്കുന്നതായും മന്ത്രി ശിവൻകുട്ടി പറഞ്ഞു. അധ്യാപകർക്ക് ഒപ്പമാണ് സർക്കാരെന്നും അദ്ദേഹം പറഞ്ഞു.
ചില സംഘടനകൾ കാര്യം എന്തെന്ന് മനസ്സിലാക്കും മുൻപ് എതിർപ്പ് ഉന്നയിച്ചു. സർക്കാർ അധ്യാപകർക്കൊപ്പമാണ്. സ്ഥാനക്കയറ്റത്തിൽ വ്യക്തത വരുമെന്നും വി ശിവൻകുട്ടി പറഞ്ഞു. കുറേപേർ രക്ഷപ്പെടുമെങ്കിൽ രക്ഷപെടട്ടെയെന്ന് അഭിപ്രായപ്പെട്ട മന്ത്രി നാൽപതിനായിരത്തോളം അധ്യാപകരെ ബാധിക്കുന്ന വിഷയമാണെന്നും കൂട്ടിച്ചേര്‍ത്തു.
സുപ്രീംകോടതി രണ്ടുവർഷത്തെ സമയപരിധി ഇളവുനൽകിയിട്ടും കെ-ടെറ്റ് ഇല്ലാത്ത അധ്യാപകർക്ക് സ്ഥാനക്കയറ്റം നിഷേധിച്ച സർക്കാർ നടപടിയിൽ പ്രതിഷേധവുമായി അധ്യാപകസംഘടനകൾ രംഗത്തെത്തിയിരുന്നു.
Follow us on :
Tags:
More in Related News
Please select your location.