Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് ക്ഷേത്രങ്ങളിൽ രാമായണമാസാചരണത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ തുടക്കമായി.

17 Jul 2025 20:08 IST

santhosh sharma.v

Share News :

വൈക്കം: വൈക്കത്തെ വിവിധ ക്ഷേത്രങ്ങളിൽ രാമായണമാസാചരണത്തിന് ഭക്തിനിർഭരമായ ചടങ്ങുകളോടെ തുടക്കം കുറിച്ചു. വൈക്കം മഹാദേവ ക്ഷേത്രത്തിൽ അഡ്മിനിസ്ട്രേറ്റാവ് ഓഫീസർ വി. ഈശ്വരൻ നമ്പൂതിരി ദീപം തെളിയിച്ചു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡൻ്റ് പി.വി.നാരായൻ നായർ ,അഡ്വ. അരവിന്ദാക്ഷ മേനോൻ, ബേബി ആലുവേലിൽ ആനന്ദ് കൃഷ്ണമൂർത്തി, പി.ചന്ദ്രശേഖര പണിക്കർ, സനീഷ് ശങ്കരൻ കുട്ടികളപ്പുരകൽ എന്നിവർ പങ്കെടുത്തു.

വിശ്വഹിന്ദു പരിക്ഷത്ത് വൈക്കം സംഘടനാ ജില്ലയുടെ രാമായണ മാസാചരണത്തിന് വലിയ കവല ധർമ്മശാസ്താ ക്ഷേത്രത്തിൽ മറ്റക്കര ശ്രീരാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി വിശുദ്ധാനന്ദ ദീപം തെളിയിച്ചു. വൈക്കം പ്രഖണ്ഡ് പ്രസിഡൻ്റ് കെ.അജിത് ബാബു അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡണ്ട് സിന്ധു ബേബി , ഉഷ മുരളിധരൻ ,വിനോദ്.കെ.നായർ, ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.


മൂത്തേടത്ത് ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്ര ഊരാഴ്മ ഇണ്ടം തുരുത്തി മന നീലകണ്ഠൻ നമ്പൂതിരി ദീപം തെളിയിച്ചു.

ഉദയനാപുരം സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിൽ മേൽശാന്തി ഉമേഷ് നമ്പൂതിരി ദീപം തെളിയിച്ചു.


ചെമ്മനത്ത് കര ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിൽ മേൽശാന്തി പൊന്നുവള്ളി ഇല്ലത്ത് കൃഷ്ണൻ മൂത്തത് ദീപം തെളിയിച്ചു ക്ഷേത്രം പ്രസിഡൻ്റ് എം.വി.രാധാകൃഷ്ണൻ , സെക്രട്ടറി രാകേഷ് ടി. നായർ ,ഖജാൻജി പി.സി. ശ്രീകാന്ത്, ആചാര്യൻമാരായ ശശിധരൻ നായർ, ഗോപാലകൃഷ്ണൻ നായർ , മഹിളാമണി എന്നിവർ പങ്കെടുത്തു.


തോട്ടകം വല്ല്യാറമ്പത്ത് കുപ്പേടിക്കാവ് ദേവി ക്ഷേത്രത്തിൽ മേൽശാന്തി അനൂപ് നമ്പൂതിരി ദീപം തെളിയിച്ചു.


കുലശേഖരമംഗലം കൊച്ചങ്ങാടി ആജ്ഞനേയമഠം ശ്രീരാമ ശ്രീ ആഞ്ജനേയ ക്ഷേത്രത്തിൽ മഠാധിപതി ശ്രീരാമചന്ദ്ര സ്വാമി ദീപം തെളിയിച്ചു. ജസ്റ്റിസ് കെ.ബി.സുരേഷ്, ശിവപ്രസാദ്, പി. ബാലകൃഷ്ണപിള്ള , എൻ. ഡി രാജു എന്നിവർ പങ്കെടുത്തു


ചെമ്മനത്തു കൽപ്പകശ്ശേരി ക്ഷേത്രത്തിൽ തന്ത്രി വടശ്ശേരി കൃഷ്ണൻ നമ്പൂതിരി ദീപം തെളിയിച്ചു.


ചെമ്മനത്തുകര ശ്രീ നാരായണേശ്വരപുരം ബാലസുബ്രഹ്മണ്യ ക്ഷേത്രത്തിൽ പ്രസിഡൻ്റ് വി.വി.വേണുഗോപാൽ ദീപം തെളിയിച്ചു സെക്രട്ടറി ടി.ആർ. അശോകൻ , നിധിഷ് പ്രകാശ് എന്നിവർ പങ്കെടുത്തു.


ചെമ്മനത്തുകര പയറുകാട് ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ക്ഷേത്ര മേൽശാന്തി ടി.ഡി. നാരായണൻ നമ്പൂതിരി ദീപം തെളിയിച്ചു. ക്ഷേത്ര കാര്യദർശി എ.ജി. വാസുദേവൻ നമ്പൂതിരി, മേൽശാന്തി എ.വി ഗോവിന്ദൻ നമ്പൂതിരി എന്നിവർ കാർമ്മികത്വം വഹിച്ചു.വിവിധ ക്ഷേത്രങ്ങളിൽ നടന്ന ചടങ്ങിൽ നൂറ് കണക്കിന് ഭക്തജനങ്ങൾ പങ്കെടുത്തു. 31 നാണ് സമാപനം.

Follow us on :

More in Related News