Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചാലക്കുടിയിൽ ഇറങ്ങിയ പുലിയെ പിടിക്കാൻ കൂടൊരുങ്ങുന്നു

27 Mar 2025 18:43 IST

WILSON MECHERY

Share News :

ചാലക്കുടി.: ചാലക്കുടി കണ്ണമ്പഴ ക്ഷേത്രം റോഡിനും നിർമ്മല കോളേജിനും സമീപത്തായി പുലി ഇറങ്ങിയതായി സിസിടിവി ദൃശ്യങ്ങളിൽ നിന്നും മനസ്സിലാക്കിയതിനെ തുടർന്ന് പുലിയെ പിടിക്കാനായി കൂട് ഒരുക്കുകയാണ് ഫോറസ്റ്റ് അധികൃതർ.

കണ്ണമ്പുഴ ക്ഷേത്രത്തോട് ചേർന്നുള്ള തെക്കേടത്ത് മനയിലാണ് കൂട് സ്ഥാപിക്കുന്നത്. പുലിയുടെ കാലടികൾ ഈ പ്രദേശത്ത് കണ്ടതായി വനം വകുപ്പ് അധികൃതർ സ്ഥിരീകരിച്ചിട്ടുണ്ട്. കൂട് പച്ചിലക്കാടുകൾ വച്ച് മറച്ച് കൊണ്ടാണ് പുലിയെ ആകർഷിക്കാനായി കൂട്ടിൽ ആടിനെ കയറ്റിയിട്ടുള്ളത്. മനുഷ്യഗന്ധം പുലിയെ അകറ്റുമെന്നതിനാൽ ജനങ്ങളുടെ സാമീപ്യം പരമാവധി ഒഴിവാക്കാൻ അധികൃതർ നിർദേശം നൽകിയിട്ടുണ്ട്. വിഭാഗത്തെ മിക്കവാറും സിസിടിവി ക്യാമറകളും നിരീക്ഷണത്തിലാണ്.

Follow us on :

More in Related News