Sun Jul 27, 2025 11:31 AM 1ST

Location  

Sign In

കൊട്ടാരക്കര ബൈപ്പാസ്‌ നിർമ്മാണത്തിന്‌ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ അനുമതിയായി.

21 Dec 2024 12:55 IST

R mohandas

Share News :

ചാത്തന്നൂർ: കൊട്ടാരക്കര നഗരത്തിലെ ഗതാഗതക്കുരുക്കിന്‌ ശാശ്വത പരിഹാരം ഉറപ്പാക്കുന്ന ബൈപ്പാസ്‌ പദ്ധതിയുടെ നടപടിക്രമങ്ങളിൽ സുപ്രധാന ഒരു ഘട്ടംകൂടി പിന്നിട്ടിരിക്കുന്നു. കൊട്ടാരക്കര എംസി റോഡിന്‌ സമാന്തരമായി നിർദ്ദിഷ്ട കൊട്ടാരക്കര ബൈപ്പാസ്‌ നിർമ്മാണത്തിന്‌ സ്ഥലം ഏറ്റെടുക്കാൻ സർക്കാർ അനുമതിയായി. കൊട്ടാരക്കര, മൈലം വില്ലേജുകളിലായി 4.32 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ കൊല്ലം കലക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി. നഗരത്തിൽ കൊട്ടാരക്കര വില്ലേജിൽ 2.65 ഹെക്ടറും, മൈലം വില്ലേജിൽ 1.67 ഹെക്ടറുമാണ്‌ പദ്ധതിക്കായി ഏറ്റെടുക്കുക. കൊല്ലം-തേനി ദേശീയപാതയ്‌ക്ക്‌ കുറുകെ, എംസി റോഡിന്‌ സമാന്തരമായി പുതിയ നാലുവരി ബൈപ്പാസ് പാതയാണ്‌ നിർമ്മിക്കുന്നത്‌. ഇതിന്റെ ഭൂമി ഏറ്റെടുക്കുന്നതിന് 110.36 കോടി രൂപ കിഫ്‌ബി അനുവദിച്ചിട്ടുണ്ട്‌. എം സി റോഡില്‍ ലോവര്‍ കരിക്കത്ത്‌ ആരംഭിച്ച് മൈലം വില്ലേജ് ഓഫീസിനുസമീപം എത്തിച്ചേരും വിധമാണ് ബൈപ്പാസ് റോഡ് രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. മുന്നു കിലോമീറ്ററോളം ദൂരമുള്ള ബൈപ്പാസ്‌ നിര്‍മ്മാണത്തിനുള്ള മേല്‍നോട്ട ചുമതല കേരളാ റോഡ് ഫണ്ട് ബോര്‍ഡിനാണ്. ഭൂമിയ്‌ക്കും അതിലെ കെട്ടിടങ്ങൾക്കുമടക്കം മികച്ച നഷ്ടപരിഹാരം ഉറപ്പാക്കിയായിരിക്കും ഏറ്റെടുക്കൽ നടപടി പുർത്തീകരിക്കുക.


Follow us on :

More in Related News