Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ചരിത്ര പ്രസിദ്ധമായ വടയാർ ഉണ്ണിമിശിഹാ പള്ളിയിലെ ദർശന തിരുന്നാളിൻ്റെ കൊടിയേറി.

28 Dec 2024 20:53 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ചരിത്ര പ്രസിദ്ധമായ വടയാർ ഉണ്ണിമിശിഹാ പള്ളിയിലെ ദർശന തിരുന്നാളിൻ്റെ കൊടിയേറി. മൂവാറ്റുപുഴ രൂപത ബിഷപ്പ് അഭിവന്ദ്യ യൂഹാനോൻ തെയോഡേഷ്യസ് മെത്രാപോലിത്താ മുഖ്യകാർമ്മികത്വം വഹിച്ചു. വടയാർ പള്ളി വികാരി റവ.ഫാ സെബാസ്റ്റ്യൻ ചണ്ണാപ്പള്ളി, റവ.ഫാദർ മാത്യു പെരുമായൻ, റവ. ഫാദർ ജോമോൻ തൈപറമ്പിൽ, റവ. ഫാദർ ജോർജ്ജ് കുന്നത്ത്, റവ.ഫാ. ജോയി പാനാപ്പൂര, റവ.ഫാദർ പോൾ ചെറുതോട്ട പുറം, തിരുന്നാൾ പ്രസുദേന്തിമാരായ മനോജ് മാളിയേക്കൽ, അഖിൽ മനോജ് മാളിയേക്കൽ, അലൻ മനോജ് മാളിയേക്കൽ, ആൻഡീസ് മനോജ് മാളിയേക്കൽ, അഡ്വ മോൻസ് ജോസഫ് എം.എൽ.എ,സി.കെ ആശ എം എൽ.എ, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻ കാല, കൈക്കാരന്മാരായ സേവ്യർ തയ്യിൽ, ജോസഫ് തോട്ടപ്പള്ളി, വൈസ് ചെയർമാൻ ജോസ് മാത്യു ചെറു തോട്ടപുറം , തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുന്നാളും ഇതൊടൊപ്പം ആഘോഷിച്ചു. ശിശുക്കൾക്ക് മധുരപലഹാരവിതരണവും തുടർന്നു സ്നേഹവിരുന്നും നടന്നു. നാളെ രാവിലെ 6.30ന് വിശുദ്ധ കുർബാനയ്ക്ക് ഇടവക വികാരി ഫാ. സെബാസ്റ്റ്യൻ ചണ്ണാപ്പള്ളിൽ കാർമ്മികത്വം വഹിക്കും. വൈകിട്ട് 4.30 ന് പൊതു ആരാധന കൊല്ലം രൂപത ബിഷപ്പ് മാർ സ്റ്റാൻലി റോമൻ കാർമ്മികത്വം വഹിക്കും. 30ന് വൈകിട്ട് 5ന് പ്രസുദേന്തി വാഴ്ച, അനുമോദനയോഗം ചിക്കാഗോ രൂപത ബിഷപ്പ് മാർ ജോയി ആലപ്പാട്ട് കാർമ്മികത്വം വഹിക്കും.

31ന് വൈകിട്ട് 4ന് തിരി വെഞ്ചരിപ്പ്, രൂപ വെഞ്ചരിപ്പ്. വൈകിട്ട് 4.30ന് വിശുദ്ധ കുർബാന ഫാ. സിൻ്റോ ചിരകത്തിൽ. തുടർന്ന് വേസ്പ്‌പര ഫരീദാബാദ് രൂപത സഹായമെത്രാൻ മാർ ജോസ് പുത്തൻവീട്ടിൽ കാർമ്മികത്വം വഹിക്കും. തുടർന്ന് വടയാർ ജംഗ്ഷനിലേക്ക് പ്രദക്ഷിണം. തിരുനാൾ ദിനമായ ജനുവരി ഒന്നിന് രാവിലെ 5.30 മുതൽ എട്ടുവരെ തുടർച്ചയായി വിശുദ്ധ കുർബാന. 10ന് തിരുനാൾ കുർബാന ഫാ. മെൽവിൻ ചിറ്റിലപ്പിള്ളി കാർമ്മികത്വം വഹിക്കും.

തുടർന്ന് പ്രദക്ഷിണം. വൈകിട്ട് 6ന് വിശുദ്ധ കുർബാന ഇടവകയിലെ വൈദീന്മാർ. 7 ന് ഗാനമേള. ജനുവരി 2ന് മരിച്ചവരുടെ ഓർമ്മ ദിനം. രാവിലെ 6.30ന് വിശുദ്ധ കുർബാന എന്നിവയോടെ തിരുനാൾ സമാപിക്കും.

Follow us on :

More in Related News