Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പൊരുന്നുചിറ കുടിവെള്ള പദ്ധതിയുടെ ചിറ നവീകരണം ആരംഭിച്ചു.

01 Mar 2025 15:27 IST

Kodakareeyam Reporter

Share News :



ആളൂര്‍ : പുല്ലും ചണ്ടിയും നിറഞ്ഞു ഉപയോഗശൂന്യമായ അവസ്ഥയിലെത്തിയ പോരുന്നുച്ചിറ നവീകരിക്കുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്ത് വകയിരുത്തിയ 3422500 രൂപ യുടെ നവീകരണ പ്രവര്‍ത്തനം ആളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ ആര്‍ ജോജോ ഉദ്ഘാടനം ചെയ്തു. പൊരുന്നുചിറ നവീകരണത്തിന് വേണ്ടി ജനകീയ സമിതി ചേര്‍ന്ന് രൂപീകരിച്ച മോണിറ്ററിങ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ദിപിന്‍ പാപ്പച്ചന്‍ അദ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പറും പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായ രതി സുരേഷ് സ്വാഗതവും സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മാരായ ഷൈനി തിലകന്‍, അഡ്വ. എം എസ് വിനയന്‍ വാര്‍ഡ് മെമ്പര്‍ ഓമന ജോര്‍ജ്, കണ്‍വീനര്‍ അരവിന്ദന്‍ പീണിക്ക എന്നിവര്‍ സംസാരിച്ചു.


Follow us on :

More in Related News