Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഡോം ഖത്തർ സംഘടിപ്പിച്ച ഫിഫ വേൾഡ് കപ്പ് ഫൈനൽ ലൈവ് സ്ക്രീനിംഗ് ശ്രദ്ധേയമായി.

21 Jul 2026 00:46 IST

ഇസ്‌മായിൽ തേനിങ്ങൽ

Share News :

ദോഹ: ഡയസ്പോറ ഓഫ് മലപ്പുറം (ഡോം ഖത്തർ ) സംഘടിപ്പിച്ച ഫിഫ വേൾഡ് കപ്പ് 2026 ഫൈനൽ മത്സരത്തിന്റെ ലൈവ് സ്ക്രീനിംഗ് ബർവ വില്ലേജിലെ റൊട്ടാന ഹോട്ടൽ ഹാളിൽ നടന്നു. ഫുട്ബോൾ പ്രേമികളുടെ വലിയ പങ്കാളിത്തത്തോടെയും ആവേശകരമായ അന്തരീക്ഷത്തിലുമാണ് പരിപാടി അരങ്ങേറിയത്.

കാണികൾക്കായി വേൾഡ് കപ്പ് ലൈവ് ക്വിസ് മത്സരവും റാഫിൾ ഡ്രോയും സംഘടിപ്പിച്ചു. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങൾ വിതരണം ചെയ്തു.

പരിപാടിയുടെ ഉദ്ഘാടനം ഡോം ഖത്തർ ജനറൽ സെക്രട്ടറി സിദ്ദീഖ് വാഴക്കാട് നിർവഹിച്ചു. വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് സി.കെ. അധ്യക്ഷത വഹിച്ചു.


ഡോം ഖത്തറിന്റെ ആറുമാസത്തെ ലഹരിവിരുദ്ധ ബോധവത്കരണ പദ്ധതിയായ അമൽ ക്യാമ്പയിന്റെ ഭാഗമായി, ഹെൽത്ത് വിംഗിന്റെ നേതൃത്വത്തിൽ ലഹരി മരുന്നുകളെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനായി മരുന്നുകളുടെ വിവരങ്ങൾ ഉൾക്കൊള്ളുന്ന ഫാം ലീഫ് പരിപാടിയിൽ പങ്കെടുത്തവർക്ക് വിതരണം ചെയ്തു. കായികവേദികളെ സാമൂഹിക ബോധവത്കരണത്തിനുള്ള ഇടമാക്കി മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പ്രവർത്തനവും സംഘടിപ്പിച്ചത്.

ഡോം ഖത്തർ സ്പോർട്സ് വിംഗ് ചെയർമാൻ രതീഷ് കക്കോവ്, കൺവീനർമാരായ ഇർഫാൻ ഖാലിദ്, അനീഷ് പി.കെ., റസീന, സെക്രട്ടേറിയറ്റ് അംഗങ്ങളായ യൂസഫ് പഞ്ചിളി, പിസി നൗഫൽ കട്ടുപ്പാറ, സുരേഷ് ബാബു, രാഹുൽ ശങ്കർ, ഡോ. ഷഫീഖ് താപ്പി, സലീം റോസ്, ഷംല ജഹ്ഫർ, ശരത് ചന്ദ്രൻ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

മത്സരത്തിന്റെ ആവേശം പങ്കുവെച്ച് വിവിധ ടീമുകളുടെ ജേഴ്സികൾ അണിഞ്ഞ് ഫുട്ബോൾ ആരാധകർ ഒരുമിച്ചുകൂടിയ ഈ ലൈവ് സ്ക്രീനിംഗ്, കായിക ആഘോഷത്തോടൊപ്പം സാമൂഹിക ഉത്തരവാദിത്തത്തിന്റെ സന്ദേശവും പകർന്ന ഡോം ഖത്തറിന്റെ ശ്രദ്ധേയമായ പരിപാടികളിലൊന്നായി മാറി.







Follow us on :

Tags:

More in Related News