Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വീട് നൽക്കാമെന്ന വാഗ്ദ്ധാനം ചെയ്ത് ബി ജെ പി നേതാക്കൾ പണപിരിവ് നടത്തി വഞ്ചിച്ചുവെന്ന പരാതിയുമായി നിർദന കുടംബം

07 Jan 2025 18:02 IST

Jithu Vijay

Share News :

പരപ്പനങ്ങാടി : വീട് നൽക്കാമെന്ന വാഗ്ദ്ധാനം ബി ജെ പി നേതാക്കൾ വഞ്ചിച്ചുവെന്ന പരാതി കുടുംബം എൻലൈറ്റ് ന്യൂസിനോട് പങ്ക് വെച്ചു. പരപ്പനങ്ങാടി ചെറമംഗലം അറ്റത്തങ്ങാടി സ്വദേശി താമര കുറ്റിയിൽ റീനയേയും കുടുംബത്തേയുമാണ് ബി ജെ പി മലപ്പുറം ജില്ല നേതാക്കാളടക്കം വീട് നിർമ്മിച്ച് നൽകാം എന്ന വാഗ്ദ്ധാനം നൽകി വഞ്ചിച്ചത്. വീട് നിർമ്മാണത്തിനായി ബി ജെ പി നേതാക്കൾ പൊതുജനങ്ങളിൽ നിന്ന് ഫണ്ട് സ്വരൂപിചുവെന്നും വർഷങ്ങൾ കഴിഞ്ഞിട്ടും ഒരു തുക പോലും കുടുംബത്തിന് നൽകിയിട്ടില്ല എന്ന് റീനയും കുടുംബവും എൻലൈറ്റ് ന്യൂസിനെ അറിയിച്ചു.


അഞ്ച് വർഷം മുമ്പ് പ്രദേശത്തെ ഒരു ഭൂമിയിൽ താമസിക്കുന്ന വേളയിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് രവി തേലത്ത്, മഹിള മോർച്ച മണ്ഡലം പ്രസിഡൻ്റ് രമ്യ, ബിജെപി മണ്ഡലം കമ്മറ്റി ഭാരവാഹികളും വീട്ടിൽ വരുകയും, നിങ്ങൾക്ക് സ്വന്തമായി ഭൂമിയും, വീടും നിർമ്മിച്ച് നൽകാം എന്ന വിഗ്ദ്ധാനം നൽക്കുകയും, കുടുംബത്തോടൊപ്പം ഫോട്ടോ എടുത്ത് പത്ര മാധ്യമങ്ങളിൽ വലിയ വാർത്തയായി നൽകുകയും ചെയ്തു. തുടർന്ന് നിരന്തരമായി ബി ജെ പി പരിപാടികൾക്ക് കുടുംബത്തെ കൊണ്ടു പോവുകയുണ്ടായി.


വീട് നിർമ്മാണത്തെ കുറിച്ച് ചോദിക്കുമ്പോൾ വ്യക്തത ഇല്ലാത്ത മറുപടി മാത്രമാണ് ലഭ്യമായത് എന്നും, ഇതുമായി ബന്ധപ്പെട്ട് മഹിള മോർച്ച മണ്ഡലം പ്രസിഡൻ്റ് രമ്യയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ സാമ്പത്തിക കളക്ഷൻ നടക്കുകയാണെന്നും, 50,000 രൂപ തൻ്റെ കൈവശം കിട്ടിയുണ്ടെന്നും, ഒരു ലക്ഷം രൂപ ആയിട്ട് നിങ്ങൾക്ക് നൽകാം എന്ന മറുപടിയാണ് ഉണ്ടായത്. അതിന് ശേഷം രമ്യയേയും, രവി തേലത്തിനെയും ഫോണിൽ വിളിച്ചാൽ പോലും എടുക്കാൻ തയ്യാറായിട്ടില്ല എന്ന് റീന പറഞ്ഞു.


ബിജെപിയുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടി ഞങ്ങളെ ഉപയോഗിക്കുകയായിരുന്നു. മൂന്ന് വർഷത്തിന് ശേഷം ബിജെപിയുടെ മറ്റൊരു നേതാവിനെ കണ്ട് കാര്യങ്ങൾ അന്വേഷിച്ചപ്പോൾ മണ്ഡലം കമ്മറ്റി യോഗത്തിൽ മണ്ഡലം പ്രസിഡൻ്റ് ശ്രീരാഗ് മോഹനും, മറ്റ് മണ്ഡലം കമ്മറ്റി ഭാരവാഹികളും ഉടൻ 50,000 രൂപ കൈമാറുമെന്ന് അറിയിളെങ്കിലും നാളിതുവരെ ഒരു തുക പോലും ഞങ്ങൾക്ക് ലഭ്യമായിട്ടില്ല എന്ന് റീന എന്ന് എൻലൈറ്റ് ന്യൂസിനോട് പറഞ്ഞു.


കൂലിപണിക്ക് പോയി കുടുംബം പുലർത്തുന്ന ഭർത്താവും രണ്ട് പെൺകുട്ടികളും അടങ്ങിയതാണ് റീനയുടെ കുടുംബം, ബിജെപി നേതാക്കളുടെ വാക്ക് വിശ്വസിച്ച് പഴയ ഷെഡിൽ നിന്ന് താമസം മാറി തിരൂരങ്ങാടി ബ്ലോക്ക് പട്ടിക ജാതി വികസന വകുപ്പ് മുഖാന്തിരം ലഭിച്ച മൂന്നര സെൻ്റ് ഭൂമിയിൽ താൽക്കാലികമായി നിർമ്മിച്ച ഒറ്റമുറി വീട്ടിലാണ് ഇവരുടെ താമസം. മുൻസിപ്പാലിറ്റിയിൽ നിന്ന് ലഭ്യമായ തുക കൊണ്ട് വീടിനായുള്ള തറ നിർമ്മിച്ചെങ്കിലും, മക്കളുടെ പഠിത്തവും മറ്റ് ജീവിത സാഹചര്യങ്ങളും കാരണം വീട് നിർമ്മാണം ഇവർക്ക് സ്വപ്നമായി മാറിയിരിക്കുകയാണ്.


സ്വന്തമായി കിടപാടം നൽക്കാമെന്ന വാഗ്ദ്ധാനം നൽകി പാർട്ടി പരിപാടികൾക്കും മറ്റും നിരന്തരം പങ്കെടുപ്പിക്കുകയും, വീടിനായി പെതുജനങ്ങളിൽ നിന്ന് അടക്കം പിരിച്ച പണം പോലും നൽക്കാതെ ദ്രോഹിക്കുന്ന രീതിയാണ് ബി ജെ പി നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുള്ളതും എന്നും വീട് നിർമ്മാനത്തിനായി തുക പിരിച്ചിട്ടുണ്ടെങ്കിൽ അത് നൽകാനുള്ള സുമനസ് ബി ജെ പി നേതാക്കളുടെ ഭാഗത്ത് നിന്ന് ഉണ്ടാവണം എന്ന് റീനയും, കുടുംബവും എൻലൈറ്റ് ന്യൂസിനോട് പറഞ്ഞു. അതേ സമയം ബിജെപി മണ്ഡലം കമ്മറ്റി ഭാരവാഹികൾ ഈ വിഷയത്തിൽ പ്രതികരിക്കാൻ തയ്യാറായിട്ടില്ല



Follow us on :

More in Related News