Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചില്ല; യുവതി ഇലക്ട്രിസിറ്റി ഓഫീസിൽ എത്തി ആത്മഹത്യാ ഭീഷണി മുഴക്കി.

25 May 2025 17:33 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കഴിഞ്ഞ ദിവസം പോയ വീട്ടിലെ വൈദ്യുതി അധികൃതർ പുന:സ്ഥാപിക്കാത്തതിനെ തുടർന്ന് യുവതി ഇലക്ട്രിസിറ്റി ഓഫീസിൽ എത്തി ആത്മഹത്യ ഭീഷണി മുഴക്കി. തലയോലപ്പറമ്പ് ഇലക്ട്രിസിറ്റി ഓഫീസിൽ ഞായറാഴ്ച വൈകിട്ട് 3 മണിയോടെയാണ് സംഭവം. തലയോലപ്പറമ്പ് കോലത്താർ സ്വദേശിനിയായ 34 കാരിയാണ് പള്ളിക്കവലയിലുള്ള വൈദ്യുതി ഓഫീസിൽ എത്തി ഓഫീസിന് പുറത്തുള്ള പോർച്ചിലെ ഫാനിൽ ഷാൾ ഇട്ട് കെട്ടിയ ശേഷം ആത്മഹത്യാ ഭീഷണി മുഴക്കിയത്. അധികൃതർ അറിയിച്ചതിനെ തുടർന്ന് തലയോലപ്പറമ്പ് പോലീസ് ഉടൻ സ്ഥലത്തെത്തി യുവതിയെ സ്റ്റേഷനിലേക്ക് കൊണ്ടു പോകുകയായിരുന്നു. വൈദ്യുതി വകുപ്പ് ജീവനക്കാർ ഇവരുടെ വീട്ടിലെ വൈദ്യുതി ബന്ധം ഇതിനിടെ പുന:സ്ഥാപിക്കുകയും ചെയ്തിരുന്നു. ഈ വിവരം ഇവരുടെ ഭർത്താവ് എത്തി യുവതിയെ അറിയിച്ചെങ്കിലും യുവതി കൂട്ടാക്കാൻ തയ്യാറായില്ല. നിരവധി തവണ അധികൃതരെ വിവരം അറിയിച്ചിട്ടും ദിവസങ്ങളായി തകരാറിലായ വൈദ്യതി പുന:സ്ഥാപിക്കാൻ അധികൃതർ തയ്യാറായില്ലെന്ന് യുവതി പറയുന്നു. അതേ സമയം ശക്തമായ മഴയിലും കാറ്റിലും രണ്ട് ദിവസങ്ങളായി തലയോലപ്പറമ്പ് സെഷൻ ഓഫിസിന് കീഴിലുള്ള പല ഭാഗങ്ങളിലും പോസ്റ്റുകളും മറ്റും ഒടിഞ്ഞ് വൈദ്യുതി വിതരണം തകരാറിലാണെന്നും ഇത് പുന:സ്ഥാപിച്ച് വരികയാണെന്നുമാണ് വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

Follow us on :

More in Related News