Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വെച്ചൂരിൽ പാടശേഖരത്ത് താറാവുകളെ ചത്ത നിലയിൽ കണ്ടെത്തി.

10 Dec 2025 21:33 IST

santhosh sharma.v

Share News :

വൈക്കം: പാടശേഖരത്ത് താറാവുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തി. വെച്ചൂർ ഗ്രാമപഞ്ചായത്തിലെ

കോലാംമ്പർത്തുകരി പാടശേഖരത്തിന്റെ മോട്ടോർ തറയ്ക്ക് സമീപമാണ് നിരവധി താറാവുകളെ ചത്ത്‌ പൊങ്ങിയ നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച രാവിലെയാണ് സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പലതും ചീഞ്ഞ് അഴുകിയ നിലയിലാണ്. രൂക്ഷമായ ദുർഗന്ധം മൂലം കർഷകർക്ക് പാടശേഖരങ്ങളിലേക്ക് ഇറങ്ങാൻ പോലും പറ്റാത്ത സ്ഥിതിയാണ്. പാടശേഖരത്ത് താറാവുകളെ തീറ്റുന്നതിനായി കൊണ്ട് വന്നവർ ചാത്തതിനെ ഉപേക്ഷിച്ചു പോയതാണോ എന്ന സംശയം ഉയർന്നിട്ടുണ്ട്. ചത്ത താറാവുകളെ ഉടമസ്ഥൻ പാട ശേഖരത്ത് ഉപേക്ഷിച്ചതാണങ്കിൽ ഉടമസ്ഥനെതിരെ നടപടി എടുക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. പക്ഷിപനി പടർന്ന് പിടിക്കുന്ന പ്രദേശമായതിനാൽ

 രോഗം വന്ന് മരിച്ചതാണോ എന്ന് പരിശോധിച്ച് ഉറപ്പ് വരുത്തണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.പഞ്ചായത്ത് ഉൾപ്പടെയുള്ള അധികൃതരെ നാട്ടുകാർ വിവരം അറിയിച്ചിട്ടുണ്ട്.

Follow us on :

More in Related News