Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് തിരുപുരം ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പകൽപൂരം ഭക്തി സാന്ദ്രമായി.

25 Nov 2025 21:46 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ്

തിരുപുരം - ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച വൈകിട്ട് നടന്ന പ്രസിദ്ധമായ പകൽ പൂരം ഭക്തിസാന്ദ്രമായി. വൈകിട്ട് 4 ന് താന്ത്രിക കുലപതി മനയത്താറ്റില്ലത്ത് ചന്ദ്രശേഖരൻ നമ്പൂതിരി ദീപപ്രകാശനം നടത്തിയതോടെ പൂര ചടങ്ങുകൾക്ക് തുടക്കം കുറിച്ചു. ക്ഷേത്രത്തിൻ്റെ തെക്കേ മൈതാനത്തേക്ക് കേരളത്തിലെ തലയെടുപ്പുള്ള 15 ഗജവീരന്മാർ

പൂരത്തിന് എഴുന്നള്ളി. ഗുരുവായൂർ ഇന്ദ്രസെൻ തിരുപുരത്തപ്പൻ്റെ തിടമ്പേറ്റി.

ഇത്തിത്താനം വിഷ്ണു നാരായണൻ, ഗുരുവായൂർ പീതാംബരൻ, കുറുവട്ടൂർ ഗണേഷ്, ഗുരുവായൂർ ശ്രീധരൻ, ഗുരുവായൂർ വലിയ വിഷ്ണു, പനയ്ക്കൽ നന്ദനൻ, തിരു ആറാട്ടുകാവ് കാളിദാസൻ, പുത്തൻകുളം കേശവൻ, പോളക്കുളം വിഷ്ണുനാരായണൻ, പുത്തൻകുളം മോദി, പീച്ചിയിൽ രാജീവ്, ഉണ്ണിപ്പള്ളി ഗണേശൻ, പുത്തൻകുളം വിക്രം, വേമ്പനാട് അർജുനൻ എന്നീ ഗജവീരന്മാർ ചമയങ്ങളണിഞ്ഞ്. തിരുപുരത്തപ്പൻ്റെ ഇരുവശങ്ങളിലുമായി നിരന്നു. മേളപ്രമാണി ചെറുശേരി കുട്ടൻ മാരാരുടെ പ്രമാണിത്വത്തിൽ നൂറിൽപ്പരം വാദ്യ കലാകാരന്മാർ ഒരുക്കിയ പാണ്ടിമേളം, തൃശൂർ പൂരത്തിന് സമാനമായ കുടമാറ്റം, മയിലാട്ടം എന്നിവ പൂരത്തിന് മിഴിവേകി. തിരുപുരത്തപ്പന്റെ പുരം ദർശിച്ച് സായൂജ്യം നേടാൻ വിവിധ ജില്ലകളിൽ നിന്നായി ഭക്തരും ആനക്കമ്പക്കാരും, മേളക്കമ്പക്കാരും അടക്കം ആയിരങ്ങൾ പൂര മൈതാനിയിലേക്ക് ഒഴുകിയെത്തി.രാത്രി 9.30 ന് വലിയ വിളക്ക് നടന്നു. ചോറ്റാനിക്കര ഹരീഷ് മാരാരുടെ പ്രമാണിത്വത്തിൽ മേളം ഒരുക്കി.

26 ന് രാവിലെ 9 ന് വിശേ ഷാൽ ശ്രീബലി, ഉച്ചയ്ക്ക് 12.30ന് ആറാട്ട് സദ്യ, വൈകിട്ട് 4.30ന് കൊടിയിറക്ക്, 5.30ന് ആറാട്ട് പുറപ്പാട്, 7ന് അയ്യൻകോവിൽ ക്ഷേത്രക്കുളത്തിൽ ആറാട്ട്, 9ന് ആറാട്ട് എതിരേൽപ്പ്, ചോറ്റാനിക്കര സുഭാഷ് നാരായണ മാരാരുടെ പ്രമാണിത്വത്തിൽ പഞ്ചവാദ്യം, രാത്രി 12ന് ഇറക്കിപ്പൂജ എന്നിവ നടക്കും.

Follow us on :

More in Related News