Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിർധനരോട് കരുണ കാട്ടുന്നവർ കാലമെത്ര കഴിഞ്ഞാലും ജനഹൃദയങ്ങളിൽ നിന്നും മറഞ്ഞു പോവില്ലന്ന് സർക്കാർ ചീഫ് വിപ്പ് ഡോ: എൻ. ജയരാജ് എം.എൽ.എ

30 Jan 2025 07:21 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :

മുണ്ടക്കയം: നിർധനരോട് കരുണ കാട്ടുന്നവർ കാലമെത്ര കഴിഞ്ഞാലും ജനഹൃദയങ്ങളിൽ നിന്നും മറഞ്ഞു പോവില്ലന്ന് സർക്കാർ ചീഫ് വിപ്പ് ഡോ: എൻ. ജയരാജ് എം.എൽ.എ. പറഞ്ഞു. ഹാജി സി.പി.എ. യൂസഫിൻ്റെ 25-ാം അനുസ്മരണ വാർഷികം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പണം കൈയ്യിലുണ്ടായിട്ടു കാര്യമില്ല, അതു നിർധനർക്കായി നീക്കിവയ്ക്കുമ്പോഴാണ് അതിൻ്റെ യഥാർത്ഥ അർത്ഥമാവുന്നത്. വലതു കൈ നൽകുന്നത് ഇടതു കൈ അറിയരുതെന്ന പ്രവാചക വചനം നടപ്പിലാക്കിയ സി.പി.എ യൂസഫ് നാടുള്ളടുത്തോളം കാലം ജനമനസ്സുകളിലുണ്ടാവുമെന്നും എം.എൽ.എ. പറഞ്ഞു.

 അനുസ്മരണ സമിതി ചെയ്യുമാൻ നൗഷാദ് വെംബ്ലി അധ്യക്ഷത വഹിച്ച യോഗത്തിൽ ആൻ്റോ ആൻ്റണി എം.പി. മുഖ്യ പ്രഭാഷണം നടത്തി. സി പി എ യൂസഫിൻ്റെ ഓർമക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിൻ്റെ പ്രകാശനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ. എ.യും നിർവഹിച്ചു. മുൻകാല ജീവനക്കാരെ മുൻ എം.എൽ. എ കെ.ജെ. തോമസ് ആദരിക്കുകയും . ബോബിന മാത്യു ആമുഖ പ്രഭാഷണവും നടത്തി. ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് അജിത രതീഷ്, ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റു മാരായ രേഖാ ദാസ് , നിജിനി ഷംസുദീൻ, ബിജോയ് ജോസ്, ബ്ലോക് പഞ്ചായത്ത് അംഗങ്ങളായ പി.കെ. പ്രദീപ്, ജോഷി മംഗലം, സഹകരണ ബാങ്ക് പ്രസിഡൻ്റ് റോയ് കപ്പലുമാക്കൽ, വിവിധ കക്ഷി നേതാക്കളായ കെ. രാജേഷ്, അസീസ് ബഡായിൽ, കെ.എസ്. രാജു, ചാർളി കോശി, സിജു കൈത മറ്റം, ജിയാഷ് കരിം, പി.എം നജീബ്, സി.പി. ഷജീർ , അബ്ദുൽ അസീസ്, എന്നിവർ സംസാരിച്ചു. പി.എസ്. സുരേന്ദ്രൻ, ഷാജി ചാണ്ടി , ഷമീർ കുരിപ്പാറ,റജി ചാക്കോ, ടി.സി. ഷാജി, എം.ജി. രാജു,പി.എ. നാസർ, കമറുദ്ദീൻ, എൻ.എം സദാനന്ദൻ, കെ.കെ. ശിവൻ , പരീത് ഖാൻ സാജിദ് എ.ബി.സി.

എന്നിവർ നേതൃത്വം നൽകി.

രക്ഷാധികാരി ടി.എസ്. റഷീദ് സ്വാഗതവും ജനറൽ കൺവീനർ സാലിമുഹമ്മദ് നന്ദിയും പറഞ്ഞു.

സി. പി.എ. ഫാമിലി പ്രതിനിധി സി. വൈ. എ റഷീദ് മറുപടി പ്രസംഗം നടത്തി.

Follow us on :

More in Related News