Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാല് ദിവസങ്ങളിലായി തീരദേശത്തെ ആവേശം കൊള്ളിച്ച ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തിരശീല വീണു

08 Nov 2025 17:15 IST

MUKUNDAN

Share News :

ചാവക്കാട്:നാല് ദിവസങ്ങളിലായി തീരദേശത്തെ ആവേശം കൊള്ളിച്ച ചാവക്കാട് ഉപജില്ലാ സ്‌കൂൾ കലോത്സവത്തിന് തിരശീല വീണു.പോയിന്റ് പട്ടികയിൽ തുടക്കം മുതൽ ആധിപത്യം പുലർത്തിയ ഗുരുവായൂർ ശ്രീകൃഷ്‌ണ എച്ച്എസ്എസ്സിനെ പിന്തളളി മമ്മിയൂര്‍ ലിറ്റില്‍ ഫ്ളവര്‍ സിജിഎച്ച്എസ് സ്കൂള്‍ ഓവറോൾ ചാമ്പ്യന്മാരായി.550 പോയിന്റ് നേടിയാണ് എൽഎഫ് മുന്നിലെത്തിയത്.ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ രണ്ടാം സ്ഥാനവും,ചാവക്കാട് എംആര്‍ആര്‍എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.സബ് കളക്ടര്‍ അഖില്‍ വി. മേനോന്‍ വിജയികള്‍ക്ക് ട്രോഫികള്‍ സമ്മാനിച്ചു.പുന്നയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി.സുരേന്ദ്രന്‍ അധ്യക്ഷനായി.എന്‍.കെ.അക്ബര്‍ എംഎല്‍എ മുഖ്യാതിഥിയായി.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നഫീസകുട്ടി വലിയകത്ത്,പുന്നയൂര്‍ക്കുളം പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഫീര്‍,ജില്ലാ പഞ്ചായത്ത് അംഗങ്ങളായ റഹീം വീട്ടിപ്പറമ്പില്‍,വി.എം.മുഹമ്മദ് ഗസാലി,മറ്റ് ജനപ്രതിനിധികളായ സുഹറ ബക്കര്‍,കെ.എ.വിശ്വനാഥന്‍,ഷമീം അഷറഫ്,എ.കെ.വിജയന്‍,എ.സി.ബാലകൃഷ്ണന്‍,ആര്‍.പി.ബഷീര്‍,ഡിഇഒ ടി.രാധ തുടങ്ങിയവര്‍ പ്രസംഗിച്ചു.നവംബർ 4 മുതൽ 7 വരെയുള്ള ദിവസങ്ങളിലായി ചാവക്കാട് എടക്കഴിയൂർ സീതി സാഹിബ് മെമ്മോറിയൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ        വേദികളിലാണ് കലോത്സവം അരങ്ങേറിയത്.



Follow us on :

More in Related News