Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കം സത്യഗ്രഹം സാമൂഹ്യ ജീവിതത്തിൽ വരുത്തിയ മാറ്റം വളരെ വലുത്; രമേശ് ചെന്നിത്തല.

21 Dec 2025 22:08 IST

santhosh sharma.v

Share News :

വൈക്കം: അഖില കേരള ധീവരസഭ സുവർണ്ണ ജൂബിലി ആഘോഷത്തിൻ്റെ ഭാഗമായി വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളനം നടത്തി. ധീവരസഭാ സെക്രട്ടറിയായി അരനൂറ്റാണ്ട് പൂർത്തിയാക്കിയ വി. ദിനകരൻ എക്സ് എംഎൽഎയ്ക്ക് ആദരവും നൽകി. കോൺഗ്രസ് പ്രവർത്തക സമിതി അംഗം 

രമേശ് ചെന്നിത്തല സമ്മേളനം ഉദ്ഘാടനം ചെയ്തു. മത്സ്യ ബന്ധനം നടത്തി ജീവിതം മുന്നോട്ടു നയിക്കുന്ന ഒരു ജനസമൂഹത്തെ സംഘടിപ്പിച്ച് ഒരു കുടക്കീഴിൽ കൊണ്ടുവന്ന് സംവരണത്തിൻ്റെ നേട്ടങ്ങൾ അവർക്കും ലഭിക്കുന്നതിന് അഹോരാത്രം കഷ്ടപ്പെട്ട ആളാണ് വി. ദിനകരനെന്നും വൈക്കം സത്യഗ്രഹം നമ്മുടെ സാമൂഹ്യ ജീവിതത്തിൽ വരുത്തിയ മാറ്റം വളരെ വലുതാണെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. വൈക്കം സത്യഗ്രഹ സ്മാരക ഹാളിൽ നടന്ന ചടങ്ങിൽ ധീവരസഭ പ്രസിഡൻ്റ് എം. വി വാരിജാക്ഷൻ്റെ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് കെ. കെ.ദിനേശൻ വി.ദിനകരനെ മൊമൻ്റോ നൽകി ആദരിച്ചു. തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച ജനപ്രതിനിധികളെ എം എൽ എ മാരായ സി.കെ. ആശ, അഡ്വ.മോൻസ് ജോസഫ് എന്നിവർ ചേർന്ന് ആദരിച്ചു. ചടങ്ങിൽ ബി.ജെ.പി നേതാവും മുൻ ജില്ലാ പ്രസിഡൻ്റുമായിരുന്ന എൻ.ഹരി, ജനറൽ കൺവീനർ ശിവദാസ് നാരായണൻ, ധീവരസഭ ഭാരവാഹികളായ എ. ദാമോദരൻ, കെ.കെ. തമ്പി, പി. എം. സുഗതൻ,വേണു വെണ്ണറ , വി.എം. ഷാജി, തുടങ്ങിയവർ പ്രസംഗിച്ചു.

Follow us on :

More in Related News