Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് നടന്ന ആൾ ഇന്ത്യ എസ്.സി-എസ്.ടി കോൺഫെഡറേഷൻ സംസ്ഥാന സമ്മേളനം സമാപിച്ചു.

08 Mar 2026 23:20 IST

santhosh sharma.v

Share News :

വൈക്കം: വൈക്കം സത്യഗ്രഹത്തിൻ്റെ നൂറാം വാർഷികം ആഘോഷിക്കുന്ന വേളയിൽ പിന്നോക്ക വിഭാഗങ്ങൾക്കായി പോരാടിയ അടിസ്ഥാന ജനതയുടെ ദേശീയ കൂട്ടായ്മയായ ആൾ ഇന്ത്യാ കോൺഫെഡറേഷൻ ഓഫ് എസ്.സി-എസ്.ടി ഓർഗനൈസേഷൻ്റെ വൈക്കത്ത് നടന്ന സംസ്ഥാന സമ്മേളനം സമാപിച്ചു.രണ്ട് ദിവസങ്ങളായി വൈക്കം സത്യഗ്രഹ സ്മാരക ഹാളിലാണ് സമ്മേളനം നടന്നത്. വൈക്കം ക്ഷേത്ര വഴിയിൽ അവർണ്ണർക്ക് സഞ്ചാര സ്വാതന്ത്രം നിക്ഷേധിച്ചതിനെതിരെ ക്രൂരപീഡനം ഏറ്റുവാങ്ങിയ സമര സേനാനി ആമചാടി തേവൻ്റെ സ്മൃതി മണ്ഡപത്തിൽ നിന്നും ആരംഭിച്ച പതാക ജാഥ സമ്മേളന നഗരിയിൽ ശനിയാഴ്ച രാവിലെ എത്തി പതാക ഉയർത്തിയാണ് സമ്മേളനം തുടങ്ങിയത്. ഞായറാഴ്ച രാവിലെ തൊഴിൽ നിക്ഷേധ ഭരണകൂട ഭീകരത, പാർശ്വവത്കരിക്കപ്പെട്ടവരുടെ രാഷ്ട്രിയ പ്രതിനിധ്യം തുടങ്ങിയ വിഷയങ്ങളിൽ സെമിനാറുകൾ നടന്നു.കോ-ഓർഡിനേറ്റർ വയലാർ ധനഞ്ജയൻ, മഹിളാ വിഭാഗം പ്രസിഡൻ്റ് അഡ്വ.പി.കെ ശാന്തമ്മ തുടങ്ങിയവർ വിഷയാവതരണം നടത്തി. സംഘടനാ രംഗത്ത് സമഗ്ര സംഭാവന നൽകിയ വിവിധ നേതാക്കളെയും തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു. വൈകിട്ട് നടന്ന പൊതുസമ്മേളനം അഡ്വ.മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡൻ്റ് എൻ.ബാബു കാസർകോട് അധ്യക്ഷത വഹിച്ചു. സി.കെ ആശ എം എൽ എ മുഖ്യ പ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയർമാൻ രാജൻ അക്കരപ്പാടം സംഘടനാ സന്ദേശം നൽകി.സംസ്ഥാന പ്രസിഡൻ്റ് അഡ്വ.രാമൻ ബാലകൃഷ്ണൻ,

ജനറൽ സെക്രട്ടറി പി.വി നടേശൻ, ട്രഷറർ ലീലാ സതീഷ്, വൈസ് പ്രസിഡൻ്റ് തിലകമ്മ പ്രേംകുമാർ, സംഘടനയുടെ തമിഴ്നാട് സംസ്ഥാന പ്രസിഡൻ്റ് ഡോ.എസ്സ്.കറുപ്പയ്യ, കർണ്ണാടക പ്രസിഡൻ്റ് ഡോ.ആർ.രാജശേഖര, ജനറൽ കൺവീനർ അഡ്വ.ജയദീപ് പാറയ്ക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.

കോട്ടയം ജില്ലാ പ്രസിഡൻ്റ് കെ.കൃഷ്ണൻകുട്ടി, യുവജന ഫെഡറേഷൻ കോ - ഓർഡിനേറ്റർ കെ.എസ്സ്.അഞ്ജു, എം.കെ.മോഹൻദാസ് തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ ജില്ലകളിൽ നിന്നുള്ള പ്രതിനിധികൾ അടക്കം നിരവധി പേർ സമ്മേളനത്തിൽ പങ്കെടുത്തു.

Follow us on :

More in Related News