Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2025 20:56 IST
Share News :
വൈക്കം: വെച്ചൂർ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വയോജനങ്ങളെ ചേർത്തുപിടിക്കാനായി സംഘടിപ്പിച്ച വയോത്സവം സ്നേഹതീരം പരിപാടി ശ്രദ്ധേയമായി. വെച്ചൂർ അച്ചിനകം പാരീഷ് ഹാളിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ.ഷൈലകുമാറിൻ്റെ അധ്യക്ഷതയിൽ നടന്ന വയോജനോത്സവം കെ.ഫ്രാൻസിസ് ജോർജ് എംപി ഉദ്ഘാടനം ചെയ്തു.
ജീവിതകാലം മുഴുവൻ കുടുംബത്തിനായി അധ്വാനിച്ച മുതിർന്നവരെ ചേർത്തുനിർത്തുന്നതിനും അവരുടെ മാനസിക ഉല്ലാസത്തിനായി ശ്രദ്ധ ചെലുത്താനും കുടുംബവും സമൂഹവും ഭരണ സംവിധാനങ്ങളും പ്രതിബദ്ധതകാട്ടണമെന്ന് എം.പി അഭിപ്രായപ്പെട്ടു. പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ബിൻസിജോസഫ്, പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സോജിജോർജ്, പി.കെ. മണിലാൽ, എസ്.ബീന, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.മനോജ്, പഞ്ചായത്ത് അംഗങ്ങളായ സ്വപ്ന രാജൻ, ബിന്ദുമോൾ, ആൻസിതങ്കച്ചൻ, ശാന്തിനി , ഗീതാസോമൻ, ശിശു വികസന പദ്ധതി ഓഫീസർ പി.രജനി, പഞ്ചായത്ത് സെക്രട്ടറി പി. അജയകുമാർ, ഐസി ഡി എസ് സൂപ്രവൈസർ സി.കെ. സുചിത്ര ,എൻ.കെ.ലാലപ്പൻ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന്
വയോജനങ്ങളുടെ വഞ്ചിപ്പാട്ട്, ഗാനാലാപനം തുടങ്ങി വിവിധ കലാപരിപാടികളും നടന്നു.
Follow us on :
Tags:
More in Related News
Please select your location.