Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Sep 2025 22:49 IST
Share News :
തലയോലപ്പറമ്പ്: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തലയോലപ്പറമ്പ് സ്വദേശികളായ യുവാക്കളിൽ നിന്നും 2.5 ലക്ഷം തട്ടിയെടുത്ത കേസിൽ പ്രതിയും സ്ഥാപന ഉടമയുമായ യുവതിയെ തലയോലപ്പറമ്പ് പോലീസ് കസ്റ്റഡിയിൽ വാങ്ങി.സമാന കേസിൽ ആലുവ പോലീസ് പിടികൂടി കാക്കനാട് വനിതാ ജയിലിൽ റിമാൻഡിൽ കഴിയുകയായിരുന്ന കേസിലെ ഒന്നാം പ്രതി നിഷയെയാണ് തലയോലപ്പറമ്പ് പോലീസ് ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിൽ വാങ്ങിയത്. എറണാകുളം ആലുവയിലുള്ള കൺസൾട്ടൻസി സ്ഥാപന ഉടമയായ യുവതി ഉൾപ്പടെ മൂന്ന് പേർക്ക് എതിരെ മറവൻതുരുത്ത് പാലാംകടവ് സ്വദേശി ഗോകുൽ രാജ്,ഇയാളുടെ സുഹൃത്തുക്കളായ അഖിൽ, അമൽ, അനന്തു എന്നിവരുടെ പരാതിയിൽ തലയോലപ്പറമ്പ് പോലീസ് കേസ്സ് രജിസ്റ്റർ ചെയ്ത് അന്വോഷണം നടത്തുന്നതിനിടെയാണ് യുവതി സമാന കേസിൽ ആലുവ പോലീസിൻ്റെ പിടിയിലാകുന്നത്. ഹംഗറിയിലെ ടോയ് ഫാക്ടറിയിൽ തലയോലപ്പറമ്പ് സ്വദേശികളായ യുവാക്കൾക്ക് ജോലി ശരിപ്പെടുത്തിത്തരാമെന്ന് വിശ്വസിപ്പിപ്പ്
ആലുവയിലുള്ള മിഗ്റിറ്റ് ഓവർസീസ് കൺസൾട്ടൻസി എന്ന സ്ഥാപനത്തിൻ്റെ അക്കൗണ്ടിലേക്ക് കഴിഞ്ഞ നവംബറിൽ പല തവണകളായി 2.5 ലക്ഷം രൂപ ഗൂഗിൾ പേ വഴി പ്രതികൾ വാങ്ങുകയായിരുന്നു. കാക്കനാടുള്ള സ്വാകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്ന യുവാവിൻ്റെ സുഹൃത്താണ് ഇൻസ്റ്റഗ്രാമിൽ കണ്ട സ്ഥാപനത്തെ കുറിച്ച് യുവാവിനോട് പറഞ്ഞത്. തുടർന്ന് അവർ അഞ്ചുപേരും ചേർന്ന് ആലുവയിലുള്ള ഓഫീസിൽ എത്തി അഡ്വാൻസ് നൽകുകയും പിന്നീട് ബാക്കി തുക ഗൂഗിൾപേ വഴി കൈമാറുകയുമായിരുന്നു. തുടർന്ന് മാസങ്ങൾ കഴിഞ്ഞും വിസ ലഭിക്കാതെ വന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ്തട്ടിപ്പ് മനസ്സിലാക്കുന്നത്. തുടർന്ന് തലയോലപ്പറമ്പ് പോലീസിൽ പരാതി നൽകിയതും. രണ്ടും മൂന്നും പ്രതികളും സ്ഥാപനത്തിലെ ജീവനക്കാരുമായ ഗോകുൽ, ആതിര എന്നിവരെ കൂടി ഇനിയും പിടികൂടുവാനുണ്ട്.
Follow us on :
Tags:
More in Related News
Please select your location.