Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Oct 2025 19:26 IST
Share News :
വൈക്കം: വൈക്കം സത്യസായി സേവാ സമിതിയുടെ നേതൃത്വത്തിൽ 35-ാമത് സത്യസായി സംഗിതോൽസവം നവംബർ 17 ന് ആരംഭിക്കും. 23 നാണ് സമാപനം. സത്യസായി ബാബയുടെ അവതാര ശതാബ്ദി ജയന്തി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന സംഗീതോൽവത്തിൽ കേരളത്തിൽ നിന്നുള്ള നിരവധി കാലാകാരൻമാർ പങ്കെടുക്കും. സംഗീതോത്സവത്തിന്റെ മുന്നോടിയായി നവംബർ 17ന് വിവേക് ടി. പി അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി ഭജനും തുടർന്ന് പെരുമ്പാവൂർ രാജലക്ഷ്മിയും സംഘവും നയിക്കുന്ന ശ്രീ ഊത്തുകാട് വെങ്കടകവി എഴുതിയ ശ്രീ കാമാക്ഷി നവാവരണ കൃതികളുടെ ആലാപനവും നടക്കും.35-ാമത് സത്യസായി സംഗിതോൽസവം 18ന് ഔപചാരികമായി ഉൽഘാടനം ചെയ്യും. വൈക്കം തെക്കേനടയിലെ സത്യസായി മന്ദിരമാണ് പരിപാടികളുടെ വേദി. ഉദ്‌ഘാടനത്തെ തുടർന്ന് ബിലഹരി എസ് മാരാരുടെ സോപാനസംഗീതത്തിന് ഡോക്ടർ ബാലുശ്ശേരി കൃഷ്ണദാസ് ഇടയ്ക്ക വായിക്കും . വൈകിട്ട് 6.15 ന് ഡോക്ടർ എം. എൻ മൂർത്തി, ശ്രീമതി സരസ്വതി മൂർത്തി എന്നിവരുടെ വയലിൻ കച്ചേരി നടക്കും. രണ്ടാം ദിവസമായ 19 ന് വൈകിട്ട് 4 ന് സംകീർത്തനഭജന സമിതിയുടെ ഭജന, വൈകിട്ട് 5 ന് വേദ ഭാസ്കർ , വിജയ ഭാസ്കർ എന്നിവരടെ സംഗീതസദസ്സ്., വൈകിട്ട് 6.30 ന് എം. മുത്തു കൃഷ്ണ യുടെ സംഗീതസദസ്സ് , മൂന്നാം ദിവസമായ20 ന് വൈകിട്ട് 4 ന് വൈക്കം ശ്രീജിത്തിന്റെ വീണകച്ചേരി, വൈകിട്ട് 5 ന് വൈക്കം പ്രശാന്തന്റെ സംഗീതസദസ്സ്, വൈകിട്ട് 6.30 ന് ഡോക്ടർ പ്രിയദർശിനി സുനിലിന്റെ സംഗീതസദസ്സ്. നാലാം ദിവസമായ 21 ന് വൈകിട്ട് 4 ന് കുമാരി മീനാക്ഷി വർമ്മയുടെ സംഗീതസദസ്സ് വൈകിട്ട് 5 ന് ഡോക്ടർ വൈക്കം വിജയലക്ഷ്മിയുടെ സംഗീതസദസ്സ്, 6.30 ന് മിഥുൻ ജയരാജിന്റെ സംഗീതസദസ്സ്,
അഞ്ചാം ദിവസമായ 22 ന് വൈകിട്ട് 4ന് വിശാൽ അവതരിപ്പിക്കുന്ന ഹിന്ദുസ്ഥാനി സംഗീതസദസ്സ്, വൈകിട്ട് 5 ന് ഡോക്ടർ ജി ഭുവനേശ്വരിയുടെ സംഗീതസദസ്സ്, 6.30 ന് ചേപ്പാട് വാമനൻ നമ്പൂതിരിയുടെ സംഗീതസദസ്സ്. ജയന്തി ദിനമായ 23 ന് രാവിലെ 5 ന് ഓംകാരം, സുപ്രഭാതം, നഗര സങ്കീർത്തനം, വേദജപം രാവിലെ7 ന് ലക്ഷ്മി ഹരിഹരസുബ്രമണ്യത്തിന്റെ വീണകച്ചേരി , 8 നു ഡോക്ടർ എൻ. ജെ നന്ദിനി അവതരിപ്പിക്കുന്ന സംഗീതസദസ്സ് 9.30 നു പ്രൊഫസർ പി. ആർ കുമാരകേരള വർമ്മയുടെ സംഗീതസദസ്സ് , തുടർന്ന് അനേകം കലാകാരൻമാർ ഒന്നിച്ചു ആലപിക്കുന്ന ശ്രീ ത്യാഗരാജ പഞ്ചരത്‌ന കീർത്തനാലാപനം. ത്യാഗരാജ പഞ്ചരത്ന കീർത്തനാലപനത്തിൽ വിവേക് ആർ. ഷേണായ് ചേതുരാലാ എന്ന കീർത്തനം പുല്ലാംകുഴലിൽ വായിക്കും. പഞ്ചരത്ന കീർത്തനാലപനത്തിൽ പി.ആർ കുമാര കേരള വർമ്മ, താമരക്കാട് ഗോവിന്ദൻ നമ്പൂതിരി, ചേപ്പാട് വാമനൻ നമ്പൂതിരി, വെച്ചൂർ ശങ്കർ, താമരക്കാട് കൃഷ്ണൻ നമ്പൂതിരി, രാജീവ്, വൈക്കം പ്രശാന്തൻ, കെ വി എസ് ബാബു , സുമേഷ് , ഗിരീഷ് വർമ്മ , റെജി , ടി വി പുരം മുത്തുകൃഷ്ണ, വരുൺ,വൈക്കം രാജമ്മാൾ, ഡോ. മാലിനി ഹരിഹരൻ ,മാതാംഗി സത്യ മൂർത്തി, ഡോ.ജി. ഭുവനേശ്വരി, ഷാർമിള ശിവകുമാർ , ഡോ.എൻ.ജെ.നന്ദിനി, ജ്യോതിലക്ഷ്മി, വത്സല ഹരിദാസ് , അഭിരാമീ , പാർവതി , രാധിക, സുമ ,ദിവ്യ ശ്യാം, അനുരാധ, കാവ്യാ വർമ്മ, അനുരാധ, സരിത, അമൃത, ഡോ. പത്മ എസ് തമ്പൂരാൻ, ദേവി വാസുദേവൻ, ഡോ.എം.എൻ. മൂർത്തി, ഡോക്ടർ പാലക്കാട് കെ. ജയകൃഷ്ണൻ, കങ്ങഴ വാസുദേവൻനമ്പൂതിരി, അഞ്ചൽ കൃഷ്ണയ്യ്യർ, ചേർത്തല സുനിൽ, സൂരേഷ് കെ.പൈ, ദിലീപ് .ആർ പ്രഭു, കൈലാസപതി, സരസ്വതിമൂർത്തി, വീണാ സന്തോഷ് തുടങ്ങിയ കലാകാരൻമാർ പങ്കെടുക്കും. ഉച്ചക്ക് 1 ന് കുമാരി അഭിരാമി വിജയൻ , പാർവതി അജയൻ എന്നിവരുടെ സംഗീതസദസ്സ്, 2 ന് സായി കൃഷ്ണൻ അവതരിപ്പിക്കുന്ന സംഗീതസദസ്സ്, വൈകിട്ട് 5 ന് പ്രത്യേക ജന്മദിന സംഗീതാരാധനയായ 'ഝൂല വെച്ചൂർശങ്കറിന്റെ നേതൃത്വത്തിൽ നടക്കും. മംഗള ആരതിയോടെ സംഗിതോൽസവം സമാപിക്കും ഉദ്‌ഘാടനവേദിയിൽ വൈക്കം ശ്രീ സത്യസായി സേവാസമിതിയുടെ സുവർണ്ണജൂബിലി സ്മരണിക "ഭഗവാനോടൊപ്പം" പ്രകാശനകർമ്മവും നടക്കും.
Follow us on :
Tags:
More in Related News
Please select your location.