Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സി പി ഐയുടെ 25-ാം പാർട്ടി കോൺഗ്രസ്; ബ്രാഞ്ച് സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം വൈക്കത്ത് നടത്തി.

01 Jan 2025 16:41 IST

santhosh sharma.v

Share News :

വൈക്കം: ഇടതുപക്ഷത്തെ ശക്തിപ്പെടുത്തുവാനാണ് സി പി ഐ ക്കാർ പ്രവർത്തിക്കേണ്ടതെന്നും. ഇടതുപക്ഷം ശക്തിപ്രാപിക്കുന്നതിനെ എതിർക്കുന്നവരാണ് പാർട്ടിയെയും മുന്നണിയെയും അകാരണമായി വിമർശിക്കുന്നതെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയി വിശ്വം പറഞ്ഞു. സി പി ഐയുടെ 25-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള ബ്രാഞ്ചു സമ്മേളനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനം നിർവ്വഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കൃഷ്ണപിള്ളയുടെ ജന്മഗൃഹമായ വൈക്കം പറുപ്പറമ്പിൽ നടന്ന യോഗത്തിൽ സി പി ഐ ടൗൺ നോർത്ത് ലോക്കൽ കമ്മറ്റി അംഗം കെ. രമേശൻ അധ്യക്ഷത വഹിച്ചു. 

സി പി ഐ ജില്ലാ സെക്രട്ടറി അഡ്വ: വി. ബി ബിനു, സംസ്ഥാന കൗൺസിൽ അംഗം ലീനമ്മ ഉദയകുമാർ, ആർ. സുശീലൻ, ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറി ജോൺ വി ജോസഫ്, ഇ. എൻ ദാസപ്പൻ, കെ. അജിത്ത്, ടി. എൻ രമേശൻ, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ്, പി. പ്രദീപ്, സി. കെ ആശ എം എൽ എ , പി. സുഗതൻ, ഡി. രഞ്ജിത്ത് കുമാർ, എൻ. അനിൽ ബിശ്വാസ്, അഡ്വ: ചന്ദ്രബാബു എടാടൻ തുടങ്ങിയവർ പ്രസംഗിച്ചു. സെക്രട്ടറിയായി ഇ. എൻ ചന്ദ്രബാബുവിനെയും അസിസ്റ്റൻ്റ് സെക്രട്ടറിയായി പ്രദീപ് മണ്ണംപള്ളിയേയും സമ്മേളനം തെരഞ്ഞെടുത്തു.

Follow us on :

More in Related News