Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത്, ഗവ. ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ ആഭിമുഖ്യത്തിൽ 11-ാമത് അന്താരാഷ്ട്ര യോഗാ ദിനം സംഘടിപ്പിച്ചു.

21 Jun 2025 18:23 IST

santhosh sharma.v

Share News :

വൈക്കം: മറവന്‍തുരുത്ത് ഗ്രാമപഞ്ചായത്ത്, ഗവ. ആയുർവേദ ഡിസ്പെൻസറി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ 11-ാമത് അന്താരാഷ്ട്ര യോഗാ ദിനം സംഘടിപ്പിച്ചു. എസ് എൻ ഡി പി ഹാളിൽ നടന്ന ദിനാചരണം 

ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് പി.പ്രീതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്‍റ് 

വി. റ്റി. പ്രതാപൻ അധ്യക്ഷത വഹിച്ചു. ഗവൺമെൻ്റ് ആയുർവേദ ഡിസ്പെൻസെറി മെഡിക്കൽ ഓഫീസർ ഡോ. മനു . ആർ മംഗലത്ത് യോഗാദിന സന്ദേശം നൽകി. ചടങ്ങിൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സീമ ബിനു, മെമ്പർമാരായ പോൾ തോമസ്, സി. സുരേഷ്‌ കുമാർ, പ്രമീള രമണൻ, ഗീത ദിനേശൻ തുടങ്ങിയവർ പങ്കെടുത്തു.നാഷനൽ ആയുഷ് മിഷൻ യോഗ ഇൻസ്ട്രക്ടർ ശാലിനിയുടെ നേതൃത്വത്തിൽ ആയുർവേദ ഡിസ്പെൻസറിയുടെ കീഴിൽ യോഗ അഭ്യസിക്കുന്നവരുടെ യോഗാപ്രദർശനവും നടന്നു.

Follow us on :

More in Related News