Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 Jun 2025 21:11 IST
Share News :
ചാവക്കാട്:ജീവനക്കാരുടെ അവകാശസമര പോരാട്ടങ്ങളിൽ അടിയുറച്ച നിലപാടുകളോടെ,പങ്കാളിത്ത പെൻഷൻ ഉപേക്ഷിച്ച് പഴയ പെൻഷൻ പുനഃസ്ഥാപിക്കുക എന്ന മുദ്രാവാക്യവുമായി സംഘടന ഇനിയും മുന്നോട്ടു പോകും എന്ന് പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു കൊണ്ട് ജോയിൻ്റ് കൗൺസിൽ സംസ്ഥാന കമ്മിറ്റി അംഗം എൻ.എൻ.പ്രജിത പ്രസ്താവിച്ചു.യോഗത്തിൽ സർവ്വീസിൽ നിന്നും വിരമിച്ച മേഖല കമ്മറ്റിയംഗം കെ.പ്രകാശൻ,പി.എസ്.സജിത്ത് എന്നിവർക്ക് യാത്രയയപ്പ് നൽകി.മേഖല പ്രസിഡന്റ് എം.സി.അജീഷ് കുമാർ അധ്യക്ഷനായി.മേഖല സെക്രട്ടറി കെ.എച്ച്.നൗഷാദ് സ്വാഗതവും,മേഖല ട്രഷറർ വി.എ.നന്ദകുമാർ നന്ദിയും പറഞ്ഞു.ജില്ലാ വൈസ് പ്രസിഡൻറ് എം.കെ.ഷാജി,ജില്ലാ കമ്മിറ്റിയംഗം ടി.കെ.അനിൽകുമാർ,കൗൺസിൽ അംഗം കെ.എം.രമേഷ് എന്നിവർ പ്രസംഗിച്ചു.പി.എസ്.വിജു,നിജി,ടി.എം.അഭിലാഷ്,സി.ആർ.രാഗി എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
More in Related News
Please select your location.