Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jan 2026 23:26 IST
Share News :
തലയോലപ്പറമ്പ് : നിത്യസഹായ മാതാവിന്റെ തീർത്ഥാടനകേന്ദ്രമായ തലയോലപ്പറമ്പ് സെന്റ്ജോർജ് പള്ളിയിൽ വിശുദ്ധ സെബസ്ത്യാനോ സിന്റെയും, പരിശുദ്ധ കന്യകാമറിയത്തിന്റെയും തിരുനാളിന് കൊടിയേറി.വ്യാഴാഴ്ച വൈകിട്ട് 5.30ന് നടന്ന കൊടിയേറ്റിന് ഇടവക വികാരി റവ. ഡോ. ബെന്നി ജോൺ മാരാംപറമ്പിൽ കാർമികത്വം വഹിച്ചു. തുടർന്ന് പ്രസുദേന്തിവാഴ്ച, വി.കുർബാന, പ്രസംഗം, നൊവേന, ലദീഞ്ഞ് എന്നി വയ്ക്ക് റവ. ഫാ. ടോണി മാളിയേക്കൽ കാർമികത്വം വഹിച്ചു.രാത്രി 8 ന് കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസ് അവതരിപ്പിച്ച നാടകവും നടന്നു. ആരാധനാ ദിനമായ നാളെ രാവിലെ5.30ന് വിശുദ്ധ കുർബാന,6.30ന് ആഘോഷമായ വിശുദ്ധ കുർബാനയ്ക്ക് റവ. ഫാ.ജിബിൻ കദളിക്കാട്ട് കാർമികത്വം വഹിക്കും. വൈകിട്ട് 5ന് ദിവ്യ കാരുണ്യ പ്രദക്ഷിണം, ദിവ്യ കാരുണ്യ സന്ദേശം. റവ. ഡോ മാർട്ടിൻ കല്ലുങ്കൽ കാർമികത്വം വഹിക്കും. തുടർന്ന് വിശുദ്ധ ഗീവർഗീസിന്റെ തിരുസ്വരൂപഘോഷ യാത്ര ടൗൺ കപ്പേളയിലേക്ക് എഴുന്നള്ളിക്കും. രാത്രി കാഞ്ഞിരപ്പള്ളി അമല കമ്മ്യൂണിക്കേഷൻസിൻ്റെ ഗാനമേള. വേസ്പര ദിനമായ 24 ന് രാവിലെ5.30ന് വിശുദ്ധ കുർബാന, 7.30 ന് രൂപം എഴുന്നെള്ളിച്ചുവയ്ക്കാൽ തുടർന്ന് വീടുകളിലേക്ക് അമ്പ് എഴുന്നെള്ളിക്കൽ. 9ന് വിശുദ്ധ കുർബാന, നൊവേന, ലദീഞ്ഞ് കാർമികൻ റവ.ഡോ.ജോഷി വാസുപുരത്തുകാരൻ. വൈകിട്ട് 4.30 ന് 2027ലെ തിരുനാൾ ഏൽപ്പിക്കൽ 5ന് ആഘോഷമായ തിരുനാൾ കുർബാന വേസ്പര റവ. ഫാ.മിഥുൻ പണിക്കവേലിയിൽ കാർമികത്വം വഹിക്കും. പ്രസംഗം റവ. ഫാ.ഡിറ്റോ കൂള തുടർന്ന് ആഘോഷമായ പട്ടണപ്രദക്ഷിണം.പരിശുദ്ധ കുർബാനയുടെ ആശിർവാദം, വാദ്യമേ ളങ്ങളുടെ സ്റ്റേജ് ഷോ. തിരുനാൾ ദിനമായ 25ന് രാവിലെ 5.30ന് വിശുദ്ധ കുർബാന കാർമികൻ അസിസ്റ്റന്റ് വികാരി റവ. ഫാ. ആൽജോ കളപ്പുരയ്ക്കൽ 7ന് വിശുദ്ധ കുർബാന ഇടവക വികാരി റവ. ഫാ. ബെന്നി ജോൺ മാരാംപറമ്പിൽ കാർമികത്വം വഹിക്കും. 8.30ന് വിശുദ്ധ കുർബാന കാർമികൻ റവ. ഫാ.ജോൺ പോൾ പുലിക്കോട്ടിൽ, ഉച്ച കഴിഞ്ഞ് 3.30ന് വിശുദ്ധ കുർബാന കാർമികൻ റവ. ഫാ. സിബിൻ മാടശേരി വൈകിട്ട് 5ന് ആഘോഷമായ തിരുനാൾ കുർബാന റവ. ഫാ. എബിൻചിറയ്ക്കൽ കാർമികത്വം വഹിക്കും.തിരുനാൾ സന്ദേശം റവ. ഫാ.ജിനോ ഭരണി കുളങ്ങര തുടർന്ന് രാജകീയ പട്ടണ പ്രദക്ഷിണം.പരിശുദ്ധ കുർബാനയുടെ ആശിർവാദം,ആകാശ വിസ്മയം എന്നിവ നടക്കും. തിരുനാൾ സമാപന ദിവസമായ 26ന് മരിച്ചവരുടെ ഓർമ്മദിനം രാവിലെ 6.15ന് മരിച്ചവർക്ക് വേണ്ടിയുള്ള റാസ കുർബാന റവ. ഫാ സിബി പുത്തൻപറമ്പിൽ മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് സിമിത്തേരി സന്ദർശനം.കൊടിയിറക്കം. തിരു സ്വരൂപങ്ങൾ തിരികെ എഴുന്നള്ളിക്കൽ. ദേശീയ പതാക ഉയർത്തൽ എന്നിവ നടക്കും.
Follow us on :
Tags:
More in Related News
Please select your location.