Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ഗവൺമെൻ്റ് യു പി സ്കൂളിൽ മോഷണശ്രമം. ഓഫീസ് മുറിയുടെ മുൻവശത്തെ താഴ്തകർത്താണ് മോഷ്ടാവ് അകത്ത് കയറിയത്.

26 Sep 2025 12:41 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഗവൺമെൻ്റ് യു പി സ്കൂളിൽ മോഷണശ്രമം. വ്യാഴാഴ്ച രാത്രിയ്ക്കും വെള്ളിയാഴ്ച പുലർച്ചക്കിടയിലുമാണ് മോഷണശ്രമം നടന്നത്. ഓഫീസ് മുറിയുടെ മുൻവശത്തെ താഴ്തകർത്ത് അകത്ത് കയറിയ മോഷ്ടാവ് ഓഫീസിനുള്ളിലെ 2 അലമാരകളും, 2 മേശകളും കുത്തിത്തുറന്ന് ഇവിടെ നിന്നും താക്കോൽ എടുത്ത് സ്റ്റാഫ് റൂമിലും പരിശോധന നടത്തി. വെള്ളിയാഴ്ച രാവിലെ സ്കൂൾ ജീവനക്കാർ എത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്.തുടർന്ന് തലയോലപ്പറമ്പ് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

5 ലാപ്പ്ടോപ്പ് അടക്കം ഓഫീസ് റൂമിൽ ഉണ്ടായിരുന്നെങ്കിലും അവ നഷ്ടപ്പെട്ടിട്ടില്ല. സംഭവം അറിഞ്ഞ് എഇഒ കെ.സി.ദീപ ഉൾപ്പെടെ അധികൃതർ സ്കൂളിൽ എത്തിയിരുന്നു.

പ്രാഥമിക പരിശോധനയിൽ ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്കൂൾ അധികൃതർ പറഞ്ഞു. 2 മാസം മുൻപ് സമീപത്തുള്ള ബഷീർ സ്മാരക സ്കൂളിലും മോഷണം നടന്നിരുന്നു.

വൈകിട്ട് കോട്ടയത്ത് നിന്നും ഗോഡ് സ്ക്വാഡ് സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും യാതൊരു സൂചനകളും ലഭിച്ചില്ല.സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ഊർജ്ജിതമാക്കി.




Follow us on :

More in Related News