Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തെരഞ്ഞടുപ്പ് ചൂടിൽ ആശ്വാസവുമായി കുടിനീരുമായി എസ്.വൈ എസ് വാട്ടർ ബൂത്തുകൾ

26 Apr 2024 22:39 IST

UNNICHEKKU .M

Share News :

മുക്ക : കനത്ത വേനലില്‍ പോളിംഗിനൊപ്പം വേനല്‍ചൂടുംകുതിച്ചുയര്‍ന്നതോടെ വോട്ടര്‍മാര്‍ക്ക് ആശ്വാസമായി എസ് വെെ എസ് വാട്ടര്‍ ബൂത്തുകള്‍.മനുഷ്യ പറ്റിന്‍റെ രാഷ്ട്രീയം എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് വെെ എസ് പ്ലാറ്റിനം ഇയറിന്‍റെ ഭാഗമായി സംസ്ഥാന കമ്മറ്റിയുടെ നിര്‍ദ്ദേശ പ്രകാരം യൂണിറ്റ് കമ്മറ്റികളുടെ നേതൃത്വത്തിലാണ് മുഴുവന്‍ പോളിംഗ് ബൂത്തുകള്‍ക്ക് സമീപവും ശീതള പാനീയങ്ങള്‍ അടങ്ങിയ വാട്ടര്‍ ബൂത്ത് ഒരുക്കിയത്.പോളിംഗ് ബൂത്തുകളുടെ 200 മീറ്റര്‍ പരിധിയിലാണ് രാവിലെ 7 മുതല്‍ രാത്രി പോളിംഗ് അവസാനിക്കും വരെ വാട്ടര്‍ ബൂത്തുകള്‍ പ്രവര്‍ത്തിച്ചത്.

രാവിലെ മുതല്‍ തന്നെ നീണ്ട ക്യൂവില്‍ മണിക്കൂറുകളോളം വരി നിന്ന വോട്ടര്‍മാക്കും, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും ,നിയമ പാലകര്‍ക്കും കുടിവെള്ള വിതരണം ഏറെ ആശ്വാസമായി.മുക്കം സോണ്‍ പരിധിയിലെ മുഴുവന്‍ ബൂത്തുകളിലും സാമൂഹികം സമിതിക്ക് കീഴില്‍ വാട്ടര്‍ ബൂത്തുകള്‍ പ്രവര്‍ത്തിച്ചു.വലിയപറമ്പ് യൂണിറ്റില്‍ ആസിം സികെ,നജീബ് ടി,ബഷീര്‍,മുജീബ് സി ടി,ആസിഫ് ഒ നേതൃത്വം നല്‍കി.പൊറ്റമ്മല്‍ യൂണിറ്റില്‍ അലി സി ,ഫൈസൽ സിടി ,ഷഫീഖ് സിപി 

ഉബൈസ് യൂ ,മനാഫ്‌ നേതൃത്വം നല്‍കി

തടപ്പറമ്പ് യൂണിറ്റില്‍ ഫസൽ,

അബ്ദുറഹ്മാൻ നേതൃത്വം നല്‍കി.

കുമാരനല്ലൂർ യൂണിറ്റില്‍ അബൂബക്കർ സഖാഫി,ജസീൽ അലി ,ഫിറോസ്,

നാസിഹ്,ജലീൽ നേതൃത്വം നല്‍കി.കാരമൂല യൂണിറ്റില്‍ സജീദ്,

ഖമറുദ്ധീൻ,ഷൗക്കത്ത്,നിസാർ നേതൃത്വം നല്‍കി.വല്ലത്തായി പാറ യൂണിറ്റില്‍ 

കബീർ സഖാഫി,റിയാസ്,

മിഥ്ലാജ് നേതൃത്വം നല്‍കി.തെനങ്ങാപറമ്പ് യൂണിറ്റില്‍ മുഹമ്മദലി മുസ്ലിയാര്‍,ശമീര്‍ ടി പി ,ഫാറൂഖ് ടി പി നേതൃത്വം നല്‍കി.കാരക്കുറ്റി യൂണിറ്റില്‍ ഫാസിത്ത് റഹ്മാന്‍,സി കെ അബ്ദുറഹിമാന്‍ നേതൃത്വം നല്‍കി,സൗത്ത് കൊടിയത്തൂര്‍ യൂണിറ്റില്‍ മുഹമ്മദ് ഒ പി,ജുനെെദ് സി തുടങ്ങിയവര്‍ നേതൃത്വം നല്‍കി




 

Follow us on :

More in Related News