Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിജയഭേരി ക്യാമ്പിൽ മധുരവുമായി പി. ടി. എ പ്രസിഡന്റ്..

01 Mar 2025 19:20 IST

Jithu Vijay

Share News :

കൊണ്ടോട്ടി : ഇ. എം. ഇ എ.ഹയർ സെക്കൻഡറി സ്കൂളിൽ  എസ്.എസ്.എൽ.സി വിദ്യാർത്ഥികൾക്കായി ഒരാഴ്ചയായി നടന്നു വരുന്ന രാത്രികാല ഉയരെ വിജയഭേരി ക്യാമ്പിൽ കുട്ടികൾക്ക് മധുരം നൽകി ആവേശം പകർന്നു സ്കൂൾ പി. ടി. എ പ്രസിഡന്റ് പി.ഡി. ഹനീഫ.


വിദ്യാർഥികളെ ഉന്നത വിജയത്തിലേക്ക്  നയിക്കാൻ അദ്ധ്യാപകരുടെയും, രക്ഷിതാക്കളുടെയും, വിദ്യാർത്ഥികളുടെയും സംയുക്ത ആഭിമുഖ്യത്തിൽ രാപ്പകൽ പരിശീലനവും, മോഡൽ പരീക്ഷയും, മോട്ടിവേഷൻ ക്ലാസ്സുകൾ എന്നിവയാണ് ക്യാമ്പിന്റെ ഭാഗമായി നടന്നു കൊണ്ടിരിക്കുന്നത്..


 ഹെഡ്മാസ്റ്റർ പി.ടി. ഇസ്മായിൽ മാസ്റ്റർ,

വിജയസ്പർശം കോർഡിനേറ്റർ കെ.എം ഇസ്മായിൽ, സ്റ്റാഫ് സെക്രട്ടറി കെ.എസ്.രോഹിണി, ക്യാമ്പ് കോർഡിനേറ്റർ അബ്ദുൽ ജമാൽ, സ്പീക്ക് ഈസി കോർഡിനേറ്റർ സി.വി.സലീന, ജാബിർ അൻസാരി, ശുഹൈബ. സി, എന്നിവർ സംബന്ധിച്ചു

Follow us on :

More in Related News