Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സണ്ണി എം. കപികാടിനെ മസരിപ്പിക്കാമെന്ന് പറഞ്ഞിട്ടില്ല: വി.ഡി. സതീശൻ.

18 Mar 2026 13:06 IST

santhosh sharma.v

Share News :

വൈക്കത്ത് സണ്ണി എം. കപികാടിനെ മസരിപ്പിക്കാമെന്ന് പറഞ്ഞിട്ടില്ലെന്ന് വി.ഡി. സതീശൻ. താൻ അങ്ങോട്ട് സീറ്റ് വാഗ്ദാനം ചെയ്തിട്ടില്ലെന്നും സംവരണ മണ്ഡലമായ വൈക്കം സീറ്റിൽ മത്സരിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ച് ഏതാനും സംഘടന പ്രവർത്തകരുമായിട്ടാണ് തന്നെ വന്ന് കണ്ടത്. കന്റോൺമെന്റ് ഹൗസിൽ തന്നെ വന്ന് കണ്ടാണ് വൈക്കം സീറ്റിൽ മത്സരിക്കാൻ താല്പര്യമുണ്ടെന്ന് അറിയിച്ചത്. അത് പാർട്ടിയിൽ ചർച്ച ചെയ്ത് പരിഗണിക്കാം എന്നാണ് പറഞ്ഞിരുന്നത്. എന്നാൽ പ്രാദേശികമായുള്ള ആളെ മത്സരിപ്പിക്കണം എന്നായിരുന്നു പാർട്ടി തീരുമാനം. അത് അവരെ നേരിട്ട് അറിയിച്ചിരുന്നതായും വി.ഡി. സതീശൻ ഡൽഹിയിൽ പറഞ്ഞു. ഇങ്ങോട്ട് വന്ന് ഉറപ്പ് നൽകിയിരുന്നതായി കഴിഞ്ഞ ദിവസം സണ്ണി കപിക്കാട് ആക്ഷേപം ഉന്നയിച്ചിരുന്നു. ഇന്നലെ സ്ഥാനാർഥി പ്രഖ്യാപനത്തിന് ശേഷമാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഇതിനുള്ള മറുപടിയുമായി രംഗത്ത് എത്തിയത്.

Follow us on :

More in Related News