Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Jul 2026 10:22 IST
Share News :
മേപ്പയൂർ: സിറാജുൽ ഹുദാ ഇംഗ്ലീഷ് സ്കൂളിലെ 2026-27 അധ്യയന വർഷത്തെ സ്റ്റുഡന്റ്സ് പാർലമെന്റ് സത്യപ്രതിജ്ഞ ചടങ്ങ് ശ്രദ്ധേയമായി.
മേപ്പയൂർ സബ് ഇൻസ്പെക്ടർ ഓഫ് പൊലീസ് കുഞ്ഞമ്മദ് മുഖ്യാതിഥിയായി ചടങ്ങിൽ പങ്കെടുത്തു. സ്കൂൾ പ്രിൻസിപ്പൽ ഷുഹൈബ് കെ സ്റ്റുഡന്റ്സ് പാർലമെന്റ് അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു.
സ്കൂൾ ഹെഡ് ബോയ് മുഹമ്മദ് യാസീൻ, ഹെഡ് ഗേൾ റിയ റസ്മിൻ, ജനറൽ ക്യാപ്റ്റൻ റോവൽ ആദം, ഫൈൻ ആർട്സ് സെക്രട്ടറി ദുൽ കിഫ്ൽ, മാഗസിൻ എഡിറ്റർ മുഹമ്മദ് ശഹദാൻ എന്നിവരുൾപ്പെടെയുള്ള ഭാരവാഹികൾ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു.
സ്കൂൾ മാനേജർ കോച്ചേരി കുഞ്ഞബ്ദുള്ള സഖാഫി അധ്യക്ഷത വഹിച്ചു. മോറൽ അക്കാദമി ഹെഡ് സയ്യിദ് ഹാഫിസ് സ്വാലിഹ് ഫൈസാനി, സ്റ്റാഫ് സെക്രട്ടറി ഹസീന, പി.ഇ.ടി. ശ്യാമ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
വൈസ് പ്രിൻസിപ്പൽ കെ.കെ. അബ്ദുറഹീം മാസ്റ്റർ സ്വാഗതവും പ്രോഗ്രാം കോ-ഓർഡിനേറ്റർ സൗമ്യ നന്ദിയും രേഖപ്പെടുത്തി.
Follow us on :
Tags:
More in Related News
Please select your location.