Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സഹൃദയ കോളജില്‍ സ്റ്റുഡന്‍സ് ഫെസ്റ്റ് സംഘടിപ്പിച്ചു

16 Nov 2025 18:19 IST

Kodakareeyam Reporter

Share News :




കൊടകര: ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നുള്ള പ്ലസ്ടു വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് കൊടകര സഹൃദയ കോളേജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ഇതിഹാസ് -സ്റ്റുഡന്‍സ് ഫെസ്റ്റ്  സംഘടിപ്പിച്ചു. സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍ ആര്‍. ജെ. പോള്‍സി ഉദ്ഘാടനം ചെയ്തു. കോളജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ.ഡോ.ഡേവിസ് ചെങ്ങിനിയാടന്‍ അധ്യക്ഷത വഹിച്ചു.പ്രിന്‍സിപ്പല്‍ ഡോ. കെ.എല്‍.ജോയ് , വൈസ് പ്രിന്‍സിപ്പല്‍ ഡോ. കെ.കരുണ, ഫിനാന്‍സ് ഓഫീസര്‍ ഫാ. സിബിന്‍ വാഴപ്പിള്ളി, ഡീന്‍ ഓഫ് ഇന്റര്‍ നാഷണല്‍ അഫയേഴ്‌സ് പ്രഫ. വി.ജെ.തോമസ് , പ്രോഗ്രാം കണ്‍വീനര്‍ ആശ സുധീഷ്, സ്റ്റുഡന്റ് സ് കൗണ്‍സില്‍ ചെയര്‍മാന്‍ അദിത് കൃഷ്ണ എന്നിവര്‍ സംസാരിച്ചു. നാനൂറോളം വിദ്യാര്‍ഥികള്‍ പങ്കെടുത്ത ഫെസ്റ്റില്‍ തൃശൂര്‍ ദേവമാത സി.എം .ഐ പബ്ലിക് സ്‌കൂള്‍ ഓവര്‍ ഓള്‍ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി.


Follow us on :

More in Related News