Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Mar 2026 21:51 IST
Share News :
മസ്‌ക്കറ്റ്: യുദ്ധ സാഹചര്യങ്ങളാൽ പെട്ടന്ന് വിമാനം റദ്ദാക്കിയതിനെ തുടർന്ന് ഒമാനിലെ എയർപോർട്ടിൽ കുടുങ്ങിയ നാല് തിരുവനന്തപുരം സ്വദേശികളെ
മൂന്നുദിവസം സൗജന്യമായി പുനരദിവസിപിച്ചതിന് ശേഷം നാട്ടിലേക് മടക്കി അയച്ച് മാതൃകയായി
ഒമാൻ പ്രവാസി അസോസിയേഷൻ.
സെക്രട്ടറി നൂറുദ്ദീൻ, സിയാദ് എന്നിവർ എയർപോർട്ടിൽ കുടുങ്ങിയവർക്ക് ഭക്ഷണ വിതരണം നൽകുന്നതിന് വേണ്ടി എത്തിയപ്പോഴാണ് യാദൃശ്ചികമായി വിമാനം റദ്ദാക്കിയതിനെത്തുടർന്ന് എയർപോർട്ടിൽ കുടുങ്ങിയ തിരുവനന്തപുരം സ്വദേശികളായ നാല് പ്രവാസികളെ കാണുന്നത്.
നാട്ടിൽ നിന്നും ജോലി അന്വേഷിച്ച് വിസിറ്റിംഗ് വിസയിൽ ഒമാനിൽ എത്തിയവരായിരുന്നു അവർ. രണ്ടുമാസം ജോലി ചെയ്തെങ്കിലും കൃത്യമായ ശമ്പളം ലഭിക്കാതെ സാമ്പത്തിക ബുദ്ധിമുട്ടിലായി അവസാന നിമിഷം നാട്ടിലേക്ക് മടങ്ങുമ്പോഴാണ് ഇടുത്തി പോലെ യുദ്ധത്തിനെ തുടർന്ന് വിമാനം റദ്ദാക്കുന്നത്.
അവരുടെ സങ്കടാവസ്ഥ മനസ്സിലാക്കിയ സെക്രട്ടറി ഇവരെ സ്വന്തം ഭവനത്തിൽ സൗജന്യമായി താമസിപ്പിക്കുകയും,
ഇവർക്ക് വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കി നൽകുകയും ചെയ്തു. വിസിറ്റിംഗ് വിസ തീരാൻ ഏതാനും മണിക്കൂറുകൾ മാത്രം ബാക്കിയുള്ളപ്പോഴാണ് നാട്ടിലേക്കുള്ള ഫ്ലൈറ്റ് പ്രവർത്തനം ആരംഭിച്ച ഉടൻതന്നെ ഇവർക്ക് വേണ്ട ടിക്കറ്റ് എടുത്ത് നാട്ടിലേക്ക് തിരികെ അയച്ചത്.
ഈ ആവിശ്യ ഘട്ടത്തിൽ സഹായിച്ച എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളോട് ഈറനണിയിച്ചു നന്ദി പറഞ്ഞു കൊണ്ടാണ് നാലുപേരും നാട്ടിലേക്ക് സന്തോഷത്തോടെ മടങ്ങിയത്.
ഇവരെ കൂടാതെ കസബിലേക്ക് മടങ്ങാൻ വേണ്ടി എത്തി മസ്‌ക്കറ്റ് എയർപോർട്ടിൽ കുടുങ്ങിയ എട്ടു പേരെയും ഒമാൻ പ്രവാസി അസോസിയേഷന്റെ നേതൃത്വത്തിൽ സംരക്ഷിച്ചിരുന്നു. അതിൽ രണ്ടുപേർ കസബിലേക്ക് റോഡ് മാർഗം മടങ്ങാൻ സാധിച്ചെങ്കിലും വിസിറ്റിംഗ് വിസയിൽ വന്ന രോഗികളടക്കം ബാക്കി 6 പേർ ഇപ്പോഴും മസ്കറ്റിൽ കുടുങ്ങിയിരിക്കുകയാണ്. ഇവർക്കും വേണ്ട എല്ലാ സഹായങ്ങളും നൽകിവരുന്നുണ്ട്.
അവരെയും കസബിലേക്ക് ഉടനെ മടക്കി അയക്കുവാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് ഒമാൻ പ്രവാസി അസോസിയേഷൻ ടീം. കൂട്ടായ്മകളുടെ സഹായം ഏറെ ആവിശ്യമായി വരുന്ന
ഇതുപോലൊരു സാഹചര്യത്തിൽ സഹോദരങ്ങളായ പ്രവാസികളെ സഹായിക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനം ഉണ്ടെന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.