Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മധുരവേലി അല്‍ഫോന്‍സപുരം പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി

22 Jan 2026 20:20 IST

SUNITHA MEGAS

Share News :

കടുത്തുരുത്തി: ആയാംകുടി മധുരവേലി അല്‍ഫോന്‍സപുരം പള്ളിയില്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാളിന് കൊടിയേറി. പ്രധാന തിരുനാള്‍ 24, 25 തീയതികളില്‍ ആഘോഷിക്കും. ഇന്ന് നടന്ന കൊടിയേറ്റിന് വികാരി ഫാ.ജോണ്‍ ചാവേലില്‍ കാര്‍മികത്വം വഹിച്ചു. നാളെ വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന, നൊവേന-ഫാ.ടോം മാമലശ്ശേരില്‍, 6.15ന് തിരുസ്വരൂപ പ്രതിഷ്ഠ, ഏഴിന് ഗാനമേള. മറ്റന്നാൾ വൈകൂന്നേരം അഞ്ചിന് വിശുദ്ധ കുര്‍ബാന-ഫാ.സ്‌കറിയ മലമാക്കല്‍, 6.30ന് പ്രദക്ഷിണം, 7.30ന് ലദീഞ്ഞ്, തുടര്‍ന്ന് പ്ലാമൂട് പന്തലിലേക്ക് പ്രദക്ഷിണം, 8.30ന് ലദീഞ്ഞ്, പ്രസംഗം-ഫാ.കുര്യാക്കോസ് വട്ടമുകളേല്‍, ഒമ്പതിന് പള്ളിയിലേക്ക് പ്രദക്ഷിണം, തുടര്‍ന്ന് ആകാശ വിസ്മയം. പ്രധാന തിരുനാള്‍ ദിനമായ 25ന് രാവിലെ 6.30ന് വിശുദ്ധ കുര്‍ബാന, ലദീഞ്ഞ്-ഫാ.മാത്യു എണ്ണയ്ക്കാപ്പള്ളില്‍, പത്തിന് തിരുനാള്‍ കുര്‍ബാന-ഫാ.ജോസഫ് തെരുവില്‍, തിരുനാള്‍ സന്ദേശം-ഫാ.അബ്രാഹം പാലയ്ക്കതടത്തില്‍, 12ന് പ്രദക്ഷിണം കപ്പേളയിലേക്ക്, തുടര്‍ന്ന് സമാപനാശീര്‍വാദം, ഏഴിന് മെഗാഷോ. സമാപനദിനമായ 26ന് രാവിലെ ഏഴിന് മരിച്ചവര്‍ക്കു വേണ്ടിയുള്ള വിശുദ്ധ കുര്‍ബാന, ഒപ്പീസ്.  



Follow us on :

More in Related News