Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്‌പോട്ടി ഇന്റർനാഷണൽ സ്പോർട്സ് അക്കാദമിയുടെ ജേഴ്സി പ്രകാശനം നടത്തി

25 Aug 2026 05:25 IST

ENLIGHT MEDIA OMAN

Share News :

മസ്‌കറ്റ്: ഫുട്ബോൾ രംഗത്ത് പുതിയ പ്രതിഭകളെ കണ്ടെത്തുകയും വളർത്തിയെടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ മസ്‌കറ്റിൽ പ്രവർത്തനം ആരംഭിച്ച സ്‌പോട്ടി ഇന്റർനാഷണൽ സ്പോർട്സ് അക്കാദമിയുടെ കളിക്കാർ, പരിശീലകർ, ടീം ഒഫീഷ്യലുകൾ എന്നിവർക്കുള്ള ജേഴ്സി പ്രൗഢഗംഭീരമായ ചടങ്ങിൽ അവതരിപ്പിച്ചു.

ഇന്ത്യൻ സ്‌കൂൾ ഡയറക്ടർ ബോർഡ് അംഗം നിധീഷ് കുമാർ ജേഴ്സി ഔദ്യോഗികമായി പ്രകാശനം ചെയ്തു. ചടങ്ങിൽ ആമുഖ പ്രസംഗം നടത്തിയ അദ്ദേഹം ഫുട്ബോൾ ലോകത്തെ ഒന്നിച്ചു ചേർത്തുനിർത്തുന്ന കായിക ഇനമാണെന്ന് പറഞ്ഞു. സമീപകാല ലോകകപ്പിൽ കിരീടജേതാക്കളേക്കാൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ ആരാധകരുടെ ഹൃദയം കീഴടക്കിയത് കേപ്പ് വെർദെ പോലുള്ള ചെറിയ രാജ്യങ്ങളുടെ ടീമുകളാണെന്നും, വിജയികളെ മാത്രമല്ല പരാജിതരെയും ചേർത്തുപിടിക്കുന്ന കളിയാണ് ഫുട്ബോൾ എന്നതിന്റെ തെളിവായിരുന്നു അതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇന്ത്യൻ സ്‌കൂൾ ദാർസൈറ്റ് സ്‌കൂൾ മാനേജ്‌മെന്റ് കമ്മിറ്റി വൈസ് പ്രസിഡന്റ് നിഷാന്ത്, ഹിലാൽ മുഹമ്മദ് സഈദ് അൽ വഹീബി, നജീബ്, സിയാദ് അസീസ് എന്നിവർക്കു പുറമെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖരും ചടങ്ങിൽ പങ്കെടുത്തു. അവർ അക്കാദമിയിലെ കളിക്കാർക്കും പരിശീലകർക്കും ഒഫീഷ്യലുകൾക്കും ജേഴ്സികൾ വിതരണം ചെയ്തു.

പ്രവർത്തനം ആരംഭിച്ച് ചുരുങ്ങിയ കാലയളവിനുള്ളിൽ തന്നെ നിരവധി ഫുട്ബോൾ പ്രതിഭകളെ കണ്ടെത്തി പരിശീലിപ്പിക്കാൻ അക്കാദമിക്ക് കഴിഞ്ഞതായി സംഘാടകർ അറിയിച്ചു. പുതിയ സീസൺ ആരംഭിക്കുന്നതോടെ അക്കാദമിയുടെ നേതൃത്വത്തിൽ വിവിധ ഫുട്ബോൾ ടൂർണമെന്റുകളും സംഘടിപ്പിക്കുമെന്ന് അറിയിച്ചു.

അക്കാദമി ഡയറക്ടർ ജുമി സിയാദ് ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

Follow us on :

More in Related News