Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2025 18:53 IST
Share News :
തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ജംഗ്ഷനിലും മാര്‍ക്കറ്റിലും അനുഭവപ്പെടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നു.
ട്രാഫിക് റഗുലേറ്ററി കമ്മീറ്റി തീരുമാന പ്രകാരമുള്ള വണ്‍വേ സംവിധാനം ഈ മാസം ഒന്നാം തീയ്യതി മുതൽ നടപ്പിൽ വരുത്തിയതോടെയാണ് ഗതാഗതക്കുരുക്കിന് പരിഹാരമായത്. പാലാംകടവ് ഭാഗത്തു നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ കെ.ആര്‍ ഓഡിറ്റോറിയം റോഡിലൂടെ മെയിന്‍ റോഡിലേക്ക് തിരിഞ്ഞ് പോകേണ്ടതും പാലാംകടവ് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പ്രധാന റോഡിലൂടെ കെ.ആര്‍ സ്ട്രീറ്റ് വഴി മാര്‍ക്കറ്റ് റോഡിലൂടെ കടന്ന് പോകുന്ന രീതിയിലാണ് ഇവിടെ വൺവേ സംവിധാനം ഏർപ്പെടുത്തിയിരിക്കുന്നത്.
ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ഷിജി
വിന്‍സെൻ്റിൻ്റെ അദ്ധ്യക്ഷതയില്‍ കൂടിയ ട്രാഫിക് റഗുലേറ്ററി കമ്മീറ്റി തീരുമാന പ്രകാരമാണ് വണ്‍വേ സംവിധാനം ഏർപ്പെടുത്തിയത്. ട്രാഫിക് നിയന്ത്രിക്കുന്നതിനായി ഈ ഭാഗത്ത് സൂചനാ ബോർഡും പോലീസിൻ്റെ നിരീക്ഷണവും ഉറപ്പ് വരുത്തിയിട്ടുണ്ട്. നിയമം തെറ്റിക്കുന്ന വാഹനങ്ങൾക്കെതിരെ പോലീസ് കർശന നടപടി സ്വീകരിക്കും.
Follow us on :
Tags:
More in Related News
Please select your location.