Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എസ് വൈ എസ് ചാവക്കാട് സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന "സ്നേഹ ലോകം" സമ്മേളനം തിങ്കളാഴ്ച്ച

19 Oct 2025 10:17 IST

MUKUNDAN

Share News :

ചാവക്കാട്:ഒരുവർഷം നീണ്ടുനിൽക്കുന്ന നബിദിനാഘോഷത്തിന്റെ ഭാഗമായി എസ് വൈ എസ് ചാവക്കാട് സോൺ കമ്മിറ്റി സംഘടിപ്പിക്കുന്ന "സ്നേഹ ലോകം" സമ്മേളനം തിങ്കളാഴ്ച്ച ചാവക്കാട് മുനിസിപ്പൽ ചത്വരത്തിൽ രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.രാവിലെ 9.30-ന് പ്രോഗ്രാം ചെയർമാൻ ആർ.വി.എം.ബഷീർ മൗലവി പതാക ഉയർത്തും.ഹൈദ്രോസ് കോയ തങ്ങളുടെ പ്രാർത്ഥനയോടെ ആരംഭിക്കുന്ന സമ്മേളനം സാദിഖ് സഖാഫി പെരിന്താറ്റിരി ഉദ്ഘാടനം നിർവഹിക്കും.അസീസ് ഫാളിലി സ്വാഗതവും,ബഷീർ സുഹ്രി അധ്യക്ഷതയും വഹിക്കും.തുടർന്ന് നടക്കുന്ന സെഷനുകൾക്ക് അബ്ദുൽ മജീദ് അരിയല്ലൂർ,സിറാജുദ്ദീൻ സഖാഫി കൈപ്പമംഗലം,സിദ്ദിഖ് സഖാഫി ഒറ്റപ്പാലം,പ്രസാദ് കാക്കശ്ശേരി,സി.കെ.എം.ഫാറൂഖ്,ജാഫർ ചേലക്കര,അബ്ദുൽ വാഹിദ് നിസാമി എളവള്ളി തുടങ്ങിയവർ നേതൃത്വം നൽകും.പരിപാടിക്ക് സമാപനം കുറിച്ചുകൊണ്ട് പി.എസ്.കെ.മൊയ്തു ബാഖവി സ്നേഹ സന്ദേശ പ്രഭാഷണം നടത്തും.യൂസഫ് പൂവത്തൂർ നന്ദി പറയും.വാർത്താസമ്മേളനത്തിൽ പ്രോഗ്രാം ചെയർമാൻ ആർ.വി.എം.ബഷീർ മൗലവി,ഫിനാൻസ് സെക്രട്ടറി മുഹമ്മദ് ഹാജി ചക്കംകണ്ടം,മീഡിയ കൺവീനർ ഷറഫുദ്ദീൻ മുനക്കക്കടവ്, കോഡിനേറ്റർ അബ്ദുൽ വാഹിദ് നിസാമി എളവള്ളി,കൺവീനർ യൂസഫ് പൂവത്തൂർ,എസ് വൈ എസ് ജില്ലാ സെക്രട്ടറി നിഷാർ മേച്ചേരിപ്പടി എന്നിവർ പങ്കെടുത്തു.

Follow us on :

More in Related News