Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Feb 2025 21:36 IST
Share News :
വൈക്കം: പദ്ധതി നിർവഹണത്തിലെ മേൽനോട്ടക്കുറവ് മൂലം വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആറ് ഗ്രാമപ്പഞ്ചായത്തുകൾക്ക് നഷ്ടമായത് 7.26 കോടി രൂപ. ടി.വി.പുരം ഗ്രാമപ്പഞ്ചായത്തിന് 39.37 ലക്ഷം രൂപ നഷ്ടപ്പെട്ടപ്പോൾ തലയാഴം, ചെമ്പ്, മറവൻതുരുത്ത്, ഉദയനാപുരം, വെച്ചൂർ ഗ്രാമപ്പഞ്ചായത്തുകൾക്ക് ഒരുകോടിയിലധികം തുകയാണ് നഷ്ടം ഉണ്ടായത്. സ്പിൽ ഓവർ ഉൾപ്പെടെ പുതിയ പദ്ധതികൾ നടപ്പാക്കാൻ ശ്രമിച്ചെങ്കിലും പകുതിപോലും ലക്ഷ്യം കൈവരിച്ചിട്ടില്ല. ഗ്രാമപ്പഞ്ചായത്തുകളുടെ 2023-24-ലെ ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ കണക്ക് വിവരങ്ങൾ ഉള്ളത്. ട്രഷറി നിയന്ത്രണമാണ് തുക നഷ്ടപ്പെടാൻ പ്രധാനകാരണമായി ഗ്രാമപ്പഞ്ചായത്തുകളുടെ ഭരണസമിതി അംഗങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
തലയാഴം ഗ്രാമ പഞ്ചായത്തിൽ 13 സ്പിൽ ഓവർ പദ്ധതികളും 43 പുതിയ പ്രോജക്ടുകളുമടക്കം 56 പദ്ധതികൾക്കാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം ലഭിച്ചത്. 12 നിർവഹണ ഉദ്യോഗസ്ഥർക്ക് 11 പദ്ധതികൾ മാത്രമാണ് പൂർത്തിയാക്കാനായത്. റോഡ് നവീകരണവും അറ്റകുറ്റപ്പണികളുമാണ് പ്രധാനമായും ഏറ്റെടുത്തിരുന്നത്. ജില്ലയിൽ ഏറ്റവും പിന്നോക്കം നിൽക്കുന്ന ഗ്രാമപ്പഞ്ചായത്തുകളിൽ ഒന്നാണ് തലയാഴം.
ഉത്പാദനമേഖലയിലെ വളർച്ചക്കുറവ്, തൊഴിലില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ്, വികസനത്തിലെ കുറവ് തുടങ്ങിയവ പരിഹരിക്കൽ, വിദ്യാഭ്യാസരംഗത്തെ ഇടപെടൽ, പശ്ചാത്തലരംഗത്തെ സൗകര്യങ്ങൾ വർധിപ്പിക്കൽ എന്നിവയായിരുന്നു പഞ്ചായത്തിന്റെ ചുമതല. ചെമ്പ് ഗ്രാമ പഞ്ചായത്തിൽ 28 സ്പിൽഓവർ പദ്ധതികളടക്കം 202 പ്രോജക്ടുകൾക്കാണ് അംഗീകാരം ലഭിച്ചത്. അതിൽ 106 പ്രോജക്ടുകൾ മാത്രമാണ് നടപ്പിലാക്കിയത്. 19.13 കോടി രൂപ വകിയിരുത്തിയതിൽ 4.43 കോടി രൂപ മാത്രമാണ് ചെലവഴിക്കാനായത്. വാർഷികപദ്ധതി ചെലവ് 23.17 ശതമാനമാനം മാത്രമാണ്. പലപദ്ധതികളും ലക്ഷ്യം കൈവരിച്ചിട്ടില്ല. പദ്ധതികളെക്കുറിച്ചുള്ള മതിയായ രേഖകളും പഞ്ചായത്തിലില്ല.
മറവൻതുരുത്ത് ഗ്രാമപഞ്ചായത്തിൽ
സ്പിൽ ഓവർ ഉൾപ്പെടെ 169 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. അതിൽ 101 പദ്ധതികൾ പൂർണമായും നടപ്പാക്കാൻ കഴിഞ്ഞു. 11.92 കോടി രൂപ വകയിരുത്തിയതിൽ 4.17 കോടി രൂപ ചെലവഴിച്ചു. 14 നിർവഹണ ഉദ്യോഗസ്ഥരാണ് പദ്ധതികൾ നടപ്പിലാക്കിയത്.
ടി.വി.പുരം ഗ്രാമപഞ്ചായത്തിൽ
സ്പിൽ ഓവർ ഉൾപ്പെടെ 170 പ്രോജക്ടുകൾക്കാണ് അംഗീകാരം ലഭിച്ചത്. 116 പദ്ധതികൾ നടപ്പിലാക്കാൻ പഞ്ചായത്തിന് കഴിഞ്ഞു. ഉദയനാപുരം ഗ്രാമ പഞ്ചായത്തിൽ
225 പദ്ധതികൾക്കാണ് അംഗീകാരം ലഭിച്ചത്. അതിൽ 151 പദ്ധതികൾ നടപ്പിലാക്കി. 36 കോടി രൂപയായിരുന്നു പദ്ധതികളുടെ അടങ്കൽ തുക. 7.93 കോടി രൂപമാത്രമാണ് ചെലവഴിച്ചത്. 21.55 ശതമാനമാണ് പദ്ധതിവിനിയോഗം. ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വിഹിതം ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചിരുന്നില്ല. വിഭവസ്രോതസുകളിൽ വകയിരുത്തിയ തുകയ്ക്ക് ആനുപാതികമായി ചെലവ് നടക്കാതെ വന്നു. ട്രഷറി നിയന്ത്രണം മൂലം വർഷാവസാനം ഒരുകോടിയുടെ ബില്ലുകൾ മാറാൻ കഴിയാതെ വരികയും ചെയ്തു.
വെച്ചൂർ ഗ്രാമപഞ്ചായത്തിൽ
151 പ്രോജക്ടുകൾക്കാണ് അംഗീകാരം ലഭിച്ചത്. അതിൽ 26 സ്പിൽ ഓവർ പദ്ധതികളും ഉൾപ്പെടും. 125 പദ്ധതികൾ പൂർത്തിയാക്കി. 45.81 ശതമാനമാണ് പദ്ധതി വിനിയോഗം.ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ വിഹിതത്തിന്റെ ചെറിയ ശതമാനം മാത്രമേ ഗ്രാമപ്പഞ്ചായത്തിന് ലഭിച്ചിട്ടുള്ളൂ.
Follow us on :
Tags:
More in Related News
Please select your location.