Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2026 11:39 IST
Share News :
കോഴിക്കോട്: അരിയിൽ ഷുക്കൂർ വധക്കേസിൽ പ്രതികൾക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി കെ.എം. ഷാജി. കേസിലെ സാക്ഷികളെ കോടതിയിൽ എത്തിച്ചത് വലിയ വെല്ലുവിളികൾ മറികടന്നാണെന്നും അവസാനത്തെ സാക്ഷിയെപ്പോലും ഹാജരാക്കാൻ തീവ്രശ്രമം നടത്തിയെന്നും അദ്ദേഹം പറഞ്ഞു.
ഗൾഫിൽ നിന്നുപോലും സാക്ഷികളെ എത്തിച്ചിട്ടുണ്ട്. ചില സാക്ഷികൾ കോടതിയിൽ ഹാജരായില്ല. കണ്ണൂരിൽ സാക്ഷി പറയുന്നത് വലിയ റിസ്‌കാണ്. സാക്ഷിമൊഴി നൽകേണ്ട ഘട്ടമാകുമ്പോൾ ആളുകൾ അപ്രത്യക്ഷമാകുന്നത് കണ്ണൂരിലെ വലിയ പ്രശ്നമാണ്. ഈ കേസിലും സമാനമായ സാഹചര്യമുണ്ടായി. സാക്ഷികൾക്ക് വലിയ ഭീഷണികൾ നേരിടേണ്ടിവന്നു. അവരുടെ വീടുകളിലും പരിസരങ്ങളിലും എത്തി ഭീഷണിപ്പെടുത്തിയ സംഭവങ്ങളുണ്ടായെന്നും മന്ത്രി പറഞ്ഞു.
അരിയിൽ ഷുക്കൂർ വധക്കേസ് സി.ബി.ഐ അന്വേഷണത്തിലേക്ക് എത്തിക്കുന്നതിൽ ഷുക്കൂറിന്റെ മാതാവ് ആസിഫ ഉമ്മയുടെ ശക്തമായ ഇടപെടലുണ്ടായി. കണ്ണൂരിൽ പാർട്ടി ഒറ്റക്കെട്ടായി നിന്നാണ് കേസ് ഇതുവരെ മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേസിന്റെ ഗൂഢാലോചനയിൽ പി. ജയരാജനും രാജേഷിനും പങ്കുണ്ടെന്നാണ് തന്റെ ഉറച്ച വിശ്വാസമെന്നും എന്നാൽ കോടതി വിധി വന്നതിനുശേഷമേ കൂടുതൽ കാര്യങ്ങൾ പറയാനാകൂവെന്നും കെ.എം. ഷാജി വ്യക്തമാക്കി.
Follow us on :
Tags:
More in Related News
Please select your location.