Tue Dec 12, 2023 10:56 PM 1ST

Sign In

പ്രചോദന മലയാളി സമാജം ചിത്രരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു

19 Nov 2026 10:52 IST

ENLIGHT MEDIA OMAN

Share News :

മസ്ക‌റ്റ്: പ്രചോദന മലയാളി സമാജം മസ്‌കറ്റിന്റെ നേതൃത്വത്തിൽ മക്ക ഹൈപ്പർമാർക്കറ്റുമായി സഹകരിച്ച് ചിത്രരചനാ മത്സരവും ക്വിസ് മത്സരവും സംഘടിപ്പിക്കുന്നു. കുട്ടികളിലെ സർഗാത്മക കഴിവുകളും വിജ്ഞാനവും പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി ഒരുക്കുന്നത്.

2026 നവംബർ 21 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണി മുതൽ അൽ ഖുവൈറിലെ മക്ക ഹൈപ്പർമാർക്കറ്റിൽ വെച്ചാണ് മത്സരം നടക്കുന്നത്.

ചിത്രരചനാ മത്സരത്തോടൊപ്പം ക്വിസ് മത്സരവും സംഘടിപ്പിക്കുന്നുണ്ട്. മത്സരങ്ങളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് രജിസ്‌ട്രേഷൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്കായി 9452 5767, 78730447 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സംഘാടകർ അറിയിച്ചു.

Follow us on :

More in Related News