Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി കേരള കോൺഗ്രസ്‌ (എം ) ലെ ഷിജി വിൻസെന്റ് തിരഞ്ഞെടുക്കപ്പെട്ടു.

20 Dec 2024 22:46 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: തലയോലപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റായി കേരള കോൺഗ്രസ്‌ (എം ) ലെ ഷിജി വിൻസെന്റ് തിരഞ്ഞെടുക്കപ്പെട്ടു. എട്ടാം വാർഡ് മെമ്പറും മുൻ സ്ഥിരം സമിതി അധ്യക്ഷയുമായിരുന്നു. എൽഡിഎഫ് മുൻധാരണപ്രകാരം സി പി എമ്മിലെ എൻ.ഷാജിമോൾ രാജിവച്ചതിനെ തുടർന്നാണ് തിരഞ്ഞെടുപ്പ് നടന്നത്.15 അംഗ ഭരണസമിതിയിൽ എൽ ഡി എഫിന് 8 അംഗങ്ങളും യു ഡി എഫിന് 6 അംഗങ്ങളും ഒരു സ്വതന്ത്രനുമാണ് ഉള്ളത്. ഷിജിക്ക് എട്ട് വോട്ടുകളും ലഭിച്ചു. തെരഞ്ഞെടുപ്പിന് നുശേഷം നടത്തിയ അനുമോദന യോഗം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോസ് പുത്തൻകാല ഉദ്ഘാടനം ചെയ്തു.സി പി എം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി ഡോ.സി. എൻ കുസുമൻ, കേരള കോൺഗ്രസ് (എം) ജില്ലാ പ്രസിഡന്റ് പ്രൊഫസർ ലോപ്പസ് മാത്യൂ, നേതാക്കളായ ഔസേപ്പച്ചൻ വാളി പ്ലാക്കൽ, പി.വി കുര്യൻ, അഡ്വ.ആൻ്റണി കളമ്പുകാടൻ, യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന സെക്രട്ടറി ആൽവിൻ ജോർജ് അരയത്തേൽ, ജനാധിപത്യ കേരള കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സിറിയക് പാലാക്കാരൻ,ആർജെഡി നേതാവ് അഡ്വക്കേറ്റ് ഫിറോസ് മാവുങ്കൽ തുടങ്ങിയവർ, ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ ആശംസകൾ നേർന്നു.

Follow us on :

More in Related News